ETV Bharat / city

കെടിയു പരീക്ഷകള്‍ ഒഴിവാക്കി

author img

By

Published : Jul 22, 2020, 2:47 PM IST

അവസാന സെമസ്റ്റർ ബി.ടെക് പരീക്ഷ ഓൺലൈൻ ആയി നടത്തും. മുൻ സെമസ്റ്ററുകളിലെ ശരാശരി ഗ്രേഡുകൾക്ക് ആനുപാതികമായി ഏകീകരിച്ചായിരിക്കും മറ്റുള്ളവരുടെ അന്തിമ ഫലം പ്രഖ്യാപിക്കുക.

ktu exam cancelled  ktu exam news  കെടിയു പരീക്ഷകള്‍ ഒഴിവാക്കി  കെടിയു പരീക്ഷ  കേരള സാങ്കേതിക സർവകലാശാല
കെടിയു പരീക്ഷകള്‍ ഒഴിവാക്കി

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) അവസാന സെമസ്റ്റർ ബി.ടെക് പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഒഴിവാക്കി. സർവകലശാല സിൻഡിക്കേറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

അവസാന സെമസ്റ്റർ ബി.ടെക് പരീക്ഷ ഓൺലൈൻ ആയി നടത്തും. കോളജ് തലത്തിലായിരിക്കും പരീക്ഷ. മുൻ സെമസ്റ്ററുകളിലെ ശരാശരി ഗ്രേഡുകൾക്ക് ആനുപാതികമായി ഏകീകരിച്ചായിരിക്കും അന്തിമ ഫലം പ്രഖ്യാപിക്കുക. പരീക്ഷ ഒഴിവാക്കിയ മറ്റു സെമസ്റ്ററുകളിൽ ഇന്‍റേണൽ മാർക്കും തൊട്ടുമുമ്പത്തെ സെമസ്റ്ററിലെ മാർക്കും ചേർത്ത് ഫലം നിശ്ചയിക്കും.

എല്ലാ സെമസ്റ്ററിലും അഞ്ച് ശതമാനം വീതം പൊതുമോഡറേഷനും നൽകും. പരീക്ഷയിൽ ലഭിച്ച ഗ്രേഡുകൾ മെച്ചപ്പെടുത്താൻ താൽപര്യമുള്ളവർക്ക് സെപ്റ്റംബറിൽ നടത്തുന്ന യൂണിവേഴ്സിറ്റി പരീക്ഷകളിൽ അവസരം ലഭിക്കും. നിലവിലെ സാഹചര്യം മെച്ചപ്പെടുന്നതിന് അനുസരിച്ച് സപ്ലിമെന്‍ററി പരീക്ഷകളും നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.