ETV Bharat / city

കെഎസ്‌ആർടിസി ഡ്രൈവർമാരുടെ ശമ്പളം വർധിപ്പിക്കും

നിലവില്‍ 20,000 രൂപയിൽ താഴെയാണ് ഡ്രൈവർമാർക്ക് ലഭിക്കുന്നത്. മറ്റ് ജീവനക്കാരെ അപേക്ഷിച്ച് ഡ്രൈവർമാരുടെ ജോലി കൂടുതലും വേതനം കുറവുമാണ്.

KSRTC will increase the salaries of drivers  KSRTC news  കെഎസ്‌ആര്‍ടിസി വാര്‍ത്തകള്‍  ശമ്പളവര്‍ധന  സര്‍ക്കാര്‍
കെഎസ്‌ആർടിസി ഡ്രൈവർമാരുടെ ശമ്പളം വർധിപ്പിക്കും
author img

By

Published : Aug 1, 2020, 2:56 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവർമാർക്ക് ശമ്പളവർധന പാക്കേജ് വരുന്നു. മറ്റ് ജീവനക്കാരെ അപേക്ഷിച്ച് ഡ്രൈവർമാരുടെ ജോലി കൂടുതലും വേതനം കുറവുമാണ്. ഈ സാഹചര്യത്തിൽ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് കെഎസ്‌ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ് പറഞ്ഞു. ഡ്രൈവർമാർ ഒരു ദിവസം 14 മണിക്കൂർ വരെയാണ് വാഹനം ഓടിക്കുന്നത്. റോഡിലെ തിരക്കും, പൊടിയും പുകയും ശ്വസിച്ച് പലരും രോഗബാധിതരാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ള അഞ്ച് കെഎസ്‌ആർടിസി ഡ്രൈവർമാരാണ് രോഗ ബാധിതരായി മരണപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തിൽ 300 മരണങ്ങൾ ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് കണക്ക്. ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് വെഹിക്കിൾ സൂപ്പർ വൈസർ വരെയാകാം. വായ്പ തിരിച്ചടവും പിടിത്തവും കഴിഞ്ഞ് 20,000 രൂപയിൽ താഴെയാണ് ഡ്രൈവർമാർക്ക് ലഭിക്കുന്നത്. 20,746 രൂപയാണ് സെക്കന്‍റ് ഗ്രേഡ് ഡ്രൈവറുടെ ശമ്പളം. ഇത് ഫസ്റ്റ് ഗ്രേഡ് ഡ്രൈവറാകുമ്പോൾ 27,078 രൂപയാകും. 15 വർഷം കഴിയുമ്പോൾ സ്പെഷ്യൽ ഗ്രേഡ് ഡ്രൈവർക്ക് ലഭിക്കുന്നത് 31,764 രൂപയാണ്. പത്ത് വർഷത്തിനുള്ളിൽ കെഎസ്‌ആർടിസി ഡീസൽ ബസുകൾ ഒഴിവാക്കുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.