ETV Bharat / city

കണ്‍സഷനെ ചൊല്ലി തർക്കം; കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച് കെഎസ്‌ആർടിസി ജീവനക്കാർ - വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ്

വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ് പുതുക്കാനായി കെഎസ്‌ആർടിസി കാട്ടാക്കട ഡിപ്പോയിൽ എത്തിയ ആമച്ചൽ സ്വദേശി പ്രേമനനാണ് ജീവനക്കാരുടെ ക്രൂരമർദനമേറ്റത്

കെഎസ്‌ആർടിസി  കെഎസ്‌ആർടിസി കാട്ടക്കട ഡിപ്പോ  കാട്ടാക്കടയിൽ മധ്യവയസ്‌കന് മർദനം  ksrtc employees attacked man in kattakkada  കാട്ടാക്കട ഡിപ്പോയിൽ മകളേയും പിതാവിനെയും മർദിച്ചു  ആന്‍റണി രാജു  KSRTC Kattakkada depot  Kattakada KSRTC depot manhandling issue  KSRTC staff beats up man in front of his daughter
കണ്‍സഷനെ ചൊല്ലി തർക്കം; കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ
author img

By

Published : Sep 20, 2022, 6:31 PM IST

Updated : Sep 20, 2022, 7:26 PM IST

തിരുവനന്തപുരം: ബസ് കണ്‍സെഷൻ എടുക്കാൻ വന്ന മധ്യവയസ്‌കനെയും മകളെയും മർദിച്ച് കെഎസ്‌ആർടിസി ജീവനക്കാർ. കാട്ടാക്കട കെഎസ്‌ആർടിസി ഡിപ്പോയിലാണ് സംഭവം. ആമച്ചൽ സ്വദേശി പ്രേമനനാണ് ജീവനക്കാരുടെ ക്രൂരമായ മർദനമേറ്റത്. സംഭവത്തിൽ ഗതാഗത മന്ത്രി ആന്‍റണി രാജു കെഎസ്‌ആർടിസി എംഡിയോട് റിപ്പോർട്ട് തേടി.

കണ്‍സഷനെ ചൊല്ലി തർക്കം; കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച് കെഎസ്‌ആർടിസി ജീവനക്കാർ

വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് പ്രേമനൻ മകളോടൊപ്പം കെഎസ്‌ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ എത്തിയത്. എന്നാൽ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ ഓഫിസിൽ നിന്നും അറിയിച്ചു.

എന്നാൽ ഒരു മാസം മുൻപ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും അതിനാൽ കണ്‍സെഷൻ അനുവദിക്കണമെന്നും പ്രേമനൻ ആവശ്യപ്പെട്ടു. പിന്നാലെ ജനങ്ങളെ വെറുതേ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതാണ് കെഎസ്‌ആർടിസി ഇങ്ങനെയാകാൻ കാരണം എന്നും പ്രേമനൻ പറഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.

പ്രേമനൻ്റെ ഷർട്ടിൽ പിടിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളുടെ മകൾ അച്ഛനെ മർദിക്കരുത് എന്ന് ആവശ്യപ്പെടുന്നതും നിലവിളിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. മര്‍ദനത്തിൽ പരിക്കേറ്റ പ്രേമനൻ ആശുപത്രിയിൽ എത്തി ചികിത്സ തേടി.

Last Updated : Sep 20, 2022, 7:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.