തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിനായുള്ള ഹിതപരിശോധനയിൽ 97.24 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ 8ന് ആരംഭിച്ച പോളിങ് വൈകിട്ട് 5ന് അവസാനിച്ചു. ഏപ്രില്‍ 30നാണ് ഫലപ്രഖ്യാപനം.
ആകെയുള്ള 26,246 വോട്ടര്‍മാരില്‍ 25,522 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 97.24 ആണ്. 22,949 പുരുഷന്‍മാരും 2,573 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു), കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി), കേരള വൈദ്യുതി മസ്‌ദൂർ സംഘ് (ബിഎംഎസ്), യുണൈറ്റഡ് ഡെമോക്രാറ്റിക് എപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെഇഇഎസ്ഒ), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ ഏഴ് തൊഴിലാളി സംഘടനകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 76 ബൂത്തുകളാണ് ഉണ്ടായിരുന്നത്.
അതേസമയം, വൈദ്യുതി ബോർഡിൽ മാനേജ്മെന്‍റും സിപിഎം അനുകൂല ഇടത് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ഇതുവരെ പരിഹാരം കണ്ടിട്ടില്ല. അച്ചടക്ക നടപടികളിൽ നിന്ന് ബോർഡ് മാനേജ്മെന്‍റ് വിട്ടുവീഴ്‌ചയ്ക്കില്ലെന്നാണ് സൂചന. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇനി ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള ഔദ്യോഗിക ചർച്ച. എന്നാൽ ഊർജ സെക്രട്ടറി രാജേഷ് കുമാർ സിൻഹ സ്ഥലത്ത് ഇല്ലാത്തതിനാൽ ഈ ചർച്ചയും വൈകുകയാണ്.
Also read: വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ഇന്നു വൈകിട്ട് നിയന്ത്രണം