ETV Bharat / city

റീബില്‍ഡ് കേരള കരാര്‍ വീണ്ടും കെ.പി.എം.ജിക്ക്; അഴിമതിയെന്ന് പ്രതിപക്ഷം - പ്രതിപക്ഷം

ടെണ്ടര്‍ പോലുമില്ലാതെ കോടികളുടെ കരാര്‍ കെ.പി.എം.ജിക്ക് നല്‍കിയത് അഴിമതി നടത്താനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

rebuilt Kerala  KPMG to get rebuilt Kerala deal  റീബില്‍ഡ് കേരള  കെ.പി.എം.ജി  പ്രതിപക്ഷം  രമേശ് ചെന്നിത്തല
റീബില്‍ഡ് കേരള കരാര്‍ വീണ്ടും കെ.പി.എം.ജിക്ക്; അഴിമതിയെന്ന് പ്രതിപക്ഷം
author img

By

Published : Jun 25, 2020, 7:53 PM IST

തിരുവനന്തപുരം: പ്രളയ പുനര്‍ നിര്‍മാണ പദ്ധതിയായ റീബില്‍ഡ് കേരള ഇനിഷേറ്റീവിന്‍റെ കണ്‍സള്‍ട്ടന്‍സി കരാര്‍ വീണ്ടും കെ.പി.എം.ജിക്കു നല്‍കിയതോടെ സംസ്ഥാനത്ത് മറ്റൊരു കൊവിഡ് കാല വിവാദത്തിനു കൂടി തുടക്കമായി. ജൂണ്‍ 17ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 6.82 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ തുക. ഇത് കൊവിഡ് കാലത്തെ മറ്റൊരഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നു.

2018ലെ പ്രളയം കഴിഞ്ഞ ശേഷമാണ് പ്രളയ പുനര്‍ നിര്‍മ്മാണത്തിന് റീബില്‍ഡ് കേരള ഇനിഷേറ്റീവ് രൂപീകരിച്ചത്. ഇതിന്‍റെ കണ്‍സള്‍ട്ടന്‍സി കരാര്‍ കെ.പി.എം.ജി അഡ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ആക്ഷേപവുമായി രംഗത്തു വന്നതോടെ സേവനങ്ങള്‍ കമ്പനി സൗജന്യ സേവനമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്തു വന്നു.

എന്നാല്‍ ഇതില്‍ സര്‍ക്കാരിന് മറ്റ് താല്‍പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ച് നിലയുറപ്പിച്ചതോടെ കാരറില്‍ നിന്ന് കമ്പനി പിന്‍മാറി. കെ.പി.എം.ജി പദ്ധതിയില്‍ നിന്ന് പിന്‍മാറിയത് റീബില്‍ഡ് കേരളയുടെ താളം തെറ്റിച്ചു എന്ന ആരോപണം നിലനില്‍ക്കേയാണ് വന്‍ തുക നല്‍കി രണ്ട് വര്‍ഷത്തിനു ശേഷം കെ.പി.എം.ജിക്ക് സര്‍ക്കാര്‍ വീണ്ടും കരാര്‍ നല്‍കിയിരിക്കുന്നത്. 2018ലെ പ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനായി ഒരു കല്ലെടുത്തു വയ്ക്കാന്‍ പോലും സാധിക്കാത്ത സംസ്്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കെ.പി.എം.ജിക്ക് ടെണ്ടര്‍ പോലുമില്ലാതെ കോടികളുടെ കരാര്‍ നല്‍കിയത് അഴിമതി നടത്താനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.