തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസ് നാളെ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കഴിഞ്ഞ തവണ കേസിലെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പ് എടുക്കുവാൻ സൈബർ സെല്ലിന്‍റെ സഹായം കോടതി ആവശ്യപ്പെട്ടിരിന്നു. ഇതിനു ശേഷം അപകട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജിയില്‍ കോടതി ഉത്തരവിറക്കും. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീര്‍ മരിച്ചത്.
കെ.എം ബഷീറിന്‍റെ മരണം; കേസ് നാളെ കോടതിയില്‍ - കെ.എം ബഷീറിന്‍റെ മരണം
അപകട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജിയില്‍ കോടതി ഉത്തരവിറക്കും.
![കെ.എം ബഷീറിന്‍റെ മരണം; കേസ് നാളെ കോടതിയില്‍ KM basheer death case accident death case കെ.എം ബഷീറിന്‍റെ മരണം ശ്രീറാം വെങ്കിട്ടരാമൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10625372-thumbnail-3x2-k.jpg?imwidth=3840)