ETV Bharat / city

ഇരു വൃക്കകളും തകരാറിൽ, ഖാലിദ് ചികിത്സാസഹായം തേടുന്നു - kattakkada

രണ്ട് മാസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്‌ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് ഈ നിർധനകുടുംബം.

ഇരു വൃക്ക
author img

By

Published : Aug 7, 2019, 9:26 PM IST

തിരുവനന്തപുരം: ഇരു വൃക്കകളും തകരാറിലായ കാട്ടാക്കട സ്വദേശി തുടർ ചികിത്സക്കുള്ള സഹായം തേടുന്നു. രണ്ട് വർഷത്തിലധികമായി ചികിത്സയിൽ കഴിയുന്ന കാട്ടാക്കട പൂവച്ചൽ സ്വദേശി ഖാലിദാണ് (45) സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്. വൃക്ക നൽകാൻ ഖാലിദിന്‍റെ ഉമ്മ ബീവി കുഞ്ഞ് തയ്യാറാണെങ്കിലും വൃക്ക മാറ്റി വക്കാനും അനുബന്ധ ചികിത്സക്കുമായി അഞ്ച് ലക്ഷത്തോളം രൂപ ആവശ്യമാണ്. രണ്ട് മാസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്‌ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് ഈ നിർധനകുടുംബം.

മാസത്തിൽ രണ്ട് തവണ നടത്തുന്ന ഡയാലിസിസിന്‍റെ പിന്തുണകൊണ്ടാണ് ഖാലിദിന്‍റെ ജീവൻ മുന്നോട്ടു പോകുന്നത്. മത്സ്യ കച്ചവടക്കാരനായ ഇയാൾ അസുഖത്തെ തുടർന്ന് ജോലിക്ക് പോകാതായതോടെ ചികിത്സാ ചെലവും കുഞ്ഞുങ്ങളുടെ പഠനവും മുടങ്ങിയ നിലയിലാണ്. ഭാര്യ ഷാമിലയും രണ്ട് കുട്ടികളുമുള്ള ഖാലിദ് വാടകവീട്ടിലാണ് താമസം. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഡയാലിസിസ് മുടക്കം കൂടാതെ ചെയ്യാനും ഇവര്‍ക്കാകുന്നില്ല. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി നാട്ടുകാരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഖാലിദും കുടുംബവും. ഉദാര മനസുകളുടെ സഹായത്തിനായി ഖാലിദിന്‍റെ പേരിൽ ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ 15490100054671 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്.

ഇരു വൃക്കകളും തകരാറിലായ കാട്ടാക്കട സ്വദേശി  ഖാലിദിന് തുടർ ചികിൽസക്കും അഞ്ചു ലക്ഷത്തോളം രുപ വേണം. എന്ത്‌ ചെയ്യണമെന്നറിയാതെ  കുടുംബം കണ്ണീർ വാർക്കുന്നു.

രണ്ടു വർഷത്തിലധികമായി ചികിൽസയിൽ കഴിയുന്ന കാട്ടാക്കട പൂവച്ചൽ കാപ്പിക്കാട് ചിറത്തലയ്ക്കൽ സ്വദേശി ഖാലിദ് (45) സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു. വൃക്ക നൽകാൻ ഖാലിദിന്റെ ഉമ്മ - ബീവി കുഞ്ഞ് തയ്യാറാണു, പക്ഷെ വൃക്ക മാറ്റി വെക്കാനും അനുബന്ധ ചികിൽസക്കും അഞ്ചു ലക്ഷത്തോളം രുപ വേണം. രണ്ടു മാസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ അറിയിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വലയുകയാണ് ഈ നിർധനകുടുംബം.

  ഡയാലിസിസിന്റെ പിന്തുണകൊണ്ട് ജീവിതം മുന്നോട്ടു പോകുന്നത്. മാസത്തിൽ രണ്ടു തവണയാണ് ഡയാലിസ് നടത്തുന്നത്. ഭാര്യ ഷാമിലയും ആറിലും, ഒന്നിലും പഠിക്കുന്ന രണ്ടു കുട്ടികളുമുള്ള ഖാലിദ് വാടകവീട്ടിലാണ് താമസം. മൽസ്യ കച്ചവടക്കാരനായ ഖാലിദ്. അസുഖത്തെ തുടർന്ന് ജോലിക്കു പോകാതായതോടെ ചികിത്സാ ചിലവും കുഞ്ഞുങ്ങളുടെ പഠനവും നിലച്ചനിലയിലാണ്.

സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഡയാലിസിസ് മുടക്കം കൂടാതെ ചെയ്യാനും ഇവര്‍ക്കാകുന്നില്ല.  സുഹൃത്തുക്കളുടെയും നല്ലവരായ നാട്ടുകാരുടെയും സഹായം കൊണ്ടാണ് ഇപ്പോള്‍ ഖാലിദ് ചികിത്സയ്ക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വിധേയനാകുന്നത്.

രണ്ടു വർഷത്തിന് മുൻപ് പ്രമേ ഗത്തെതുടന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് വൃക്കരോഗം കണ്ടെത്തുന്നത്. ബാലരമപുരം സഹകരണ ബാങ്കിൽ നിന്നും രണ്ടു ലക്ഷം രൂപ ചിട്ടിയെടുത്തു. സുഖമില്ലായതിനെ തുടർന്ന് അടവും മുടങ്ങിയതോടെ ഇപ്പോൾ അഞ്ചു ലക്ഷം രൂപയായി. ആറു മാസത്തോളമായി വീട്ടുടമക്ക് വാടക നൽകിയിട്ട്. ചികിത്സാ ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഈ കുടുംബത്തിന് താങ്ങാനാവുന്നതിനപ്പുറമാണ്.

തുടര്‍ചികിത്സയ്ക്കായി ഖാലിദ് നാട്ടുകാരുടെ സഹായത്തിനായി കാത്തിരിക്കുകയാണ്. ഉദാര മനസുകളുടെ സഹായത്തിനായി ഖാലിദിന്റെ പേരിൽ ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ 15490100054671  എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്.

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.