ETV Bharat / city

കിയാൽ സര്‍ക്കാര്‍ കമ്പനിയെന്ന് കേന്ദ്രം: കേരള സര്‍ക്കാരിന് തിരിച്ചടി

സ്വകാര്യ കമ്പനിയാണെന്ന ന്യായം ഉയര്‍ത്തിക്കാട്ടി സിഎജി ഓഡിറ്റ് തടസപ്പെടുത്തിയ കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കിയാല്‍ സ്വകാര്യ കമ്പനിയാണെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം.

kial latest news  kannur airport latest news  കിയാല്‍ വാര്‍ത്തകള്‍  കണ്ണൂര്‍ വിമാനത്താവളം വാര്‍ത്തകള്‍
കിയാൽ സര്‍ക്കാര്‍ കമ്പനിയെന്ന് കേന്ദ്രം: സിഎജി ഓഡിറ്റിന് ബാധകം
author img

By

Published : Nov 28, 2019, 3:06 PM IST

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാർ വാദം തള്ളി കേന്ദ്ര സർക്കാർ. സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തി വിമാനത്താവള കമ്പനിയിലെ സിഎജി ഓഡിറ്റ് തടഞ്ഞ കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് നിലപാട് സര്‍ക്കാരിനെയും കണ്ണൂർ വിമാനത്താവള കമ്പനിയേയും അറിയിച്ചത്. സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി ചെയർമാനായ കമ്പനിയുടെ ഡയറക്ടർ ബോർ‍ഡിൽ അഞ്ച് മന്ത്രിമാരും വൻ വ്യവസായികളും ഉള്‍പ്പെടുന്നുണ്ട്. പ്രോസിക്യൂഷൻ മുന്നറിയിപ്പ് ഇവർക്കെല്ലാം ബാധകവുമാണ്.

കിയാൽ, കൊച്ചി വിമാനത്താവളത്തിന് സമാനമായി സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നുമായിരുന്നു സർക്കാർ വാദം. സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് സമാനമാണെന്നും അതിനാല്‍ തന്നെ ഓഡിറ്റിനുള്ള അധികാരം സിഎജിക്കാണെന്നും കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി.

ഓഡിറ്റർമാരെ കിയാൽ അധികൃതർ തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എജി പല തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന് സിഎജി അറിയിച്ചതോടെയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് മുന്നറിയിപ്പു നൽകിയത്. ഇതുവരെയുണ്ടായ നിയമവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുക്കാൻ കമ്പനികാര്യ ഡയറക്ടർ ജനറലിനും കമ്പനി രജിസ്ട്രാർക്കും കമ്പനികാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.