തിരുവനന്തപുരം: സ്‌കൂള്‍ തലം മുതലുള്ള വിദ്യാഭ്യാസ സംവിധാനം സമഗ്രമായി മാറ്റുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അന്താരാഷ്ട്ര തലത്തില്‍ മുന്നേറാന്‍ കഴിയണമെങ്കില്‍ സ്‌കൂള്‍ തലം മുതലുള്ള വിദ്യാഭ്യാസ മേഖലയില്‍ കാലഘട്ടത്തിനനുസരിച്ചുള്ള പുന:സംഘാടനം വേണ്ടി വരും.

നിലവിലെ വിദ്യാഭ്യാസ സംവിധാനം പരിശോധിച്ച് പുന:സംഘാടനത്തിന് പ്രായോഗിക നിര്‍ദേശങ്ങള്‍ 3 മാസത്തിനകം സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.