തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. 7 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Also Read: ബക്രീദിന് ഇളവുകൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് ഉമ്മൻചാണ്ടി