തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നെടുങ്കാട് സ്വദേശിക്കും(38), ആനയറ സ്വദേശനിക്കുമാണ് (52) രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്.
ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. 10 പേരാണ് രോഗം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. അതില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി വ്യാഴാഴ്‌ച പറഞ്ഞു.
സികയ്ക്ക് ഒപ്പം ഡെങ്കിപ്പനിക്കും സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. സിക പ്രതിരോധത്തിനായി ഏഴു ദിവസത്തെ കർമ്മ പദ്ധതിയാണ് സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നടപ്പാക്കുന്നത്.