തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ ഇളവുകളിൽ ഇന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കേന്ദ്രത്തിന്‍റെ മാർഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ ഇളവുകൾ.
ബാറുകൾ തുറക്കുന്നതും പരീക്ഷകൾ നടത്തുന്നതും പുതിയ സാഹചര്യത്തിൽ പുനഃപരിശോധിക്കും. രണ്ടിനും കേന്ദ്രം അനുമതി നൽകിയിട്ടില്ല. അതേ സമയം സംസ്ഥാനത്ത് ബസ് സർവീസുകൾ ആരംഭിച്ചേക്കും. സാമൂഹിക അകലം പാലിച്ച് ജില്ലകൾക്ക് ഉള്ളിൽ ബസ് സർവീസുകൾ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. അതേ സമയം മെട്രോ സർവീസുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കണമെന്ന ആവശ്യത്തിലും റെസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയെന്ന ആവശ്യവും കേന്ദ്രം അനുവദിച്ചില്ല.