തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കാൻ സാധ്യത. വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ലോക്ക്ഡൗണിന് പകരം രോഗവ്യാപനം ശക്തമായ മേഖലകളിൽ കണ്ടെയ്ൻമെന്‍റ് സോൺ നിയന്ത്രണം ശക്തമാക്കാനാണ് ആലോചന.
ശനിയും ഞായറും ലോക്ക്ഡൗൺ അശാസ്‌ത്രീയമാണെന്ന് വിദഗ്‌ധര്‍ ഉൾപ്പടെ അഭിപ്രായപ്പെട്ടിരുന്നു. ടിപിആർ കുറയാത്ത സാഹചര്യത്തിൽ കുടൂതൽ ഇളവുകളിലേക്ക് പോകില്ലെന്നാണ് സൂചന. തിങ്കളാഴ്‌ച ടിപിആർ 11.08 ആയി ഉയർന്നിരുന്നു.
Read more: പ്രത്യേക ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും
അതേസമയം, ബലിപെരുന്നാള്‍ പ്രമാണിച്ച് അനുവദിച്ച ലോക്ക്ഡൗണ്‍ ഇളവുകൾ ഇന്ന് അവസാനിക്കും. എ, ബി, സി മേഖലകളിൽ എല്ലാ കടകള്‍ക്കും ഇന്ന് തുറക്കാം. ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലയിൽ ഇളവുകൾ ഇന്ന് ബാധകമല്ല. ഈ മേഖലയിൽ തിങ്കളാഴ്‌ച ഇളവുകള്‍ അനുവദിച്ചിരുന്നു.