തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. ഞായറാഴ്‌ച രണ്ട് മണിയോടെയാണ് ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുത്തത്. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
കിഴക്കേകോട്ടയിലെ ചൈതന്യ ലക്കി സെന്‍റർ എന്ന ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റാണിത്. ചേർത്തലയിൽ വിറ്റ 1B 117539 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 50 ലക്ഷം രൂപയാണ് സമ്മാനത്തുക.
VB, IB, SB, HB, UB, KB എന്നീ ആറ് സീരീസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇതില്‍ 43,69,202 ടിക്കറ്റുകളാണ് കണക്ക് പ്രകാരം വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80,000 ടിക്കറ്റുകളാണ് അച്ചടിച്ചത്.