ETV Bharat / city

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി - വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെയ്‌ക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

apj abdulkalam university exam  എ.പി.ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല  പ്രോ-വൈസ് ചാൻസലർ ഡോക്ടർ എസ് അയൂബ്  വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ  Kerala Technical University exams
സാങ്കേതിക സര്‍വകലാശാല
author img

By

Published : Jun 29, 2020, 12:16 PM IST

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉയർന്ന പരാതികളെ തുടർന്നാണ് നടപടി. വിദ്യാർഥികളും രക്ഷാകർത്താക്കളും വിവിധ വിദ്യാർഥി സംഘടനകളും പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പരാതികൾ സർവകലാശാലയെ അറിയിച്ചിരുന്നു.

പ്രോ-വൈസ് ചാൻസലർ ഡോക്ടർ എസ്. അയൂബിന്‍റെ അധ്യക്ഷതയിൽ സിൻഡിക്കേറ്റിന്‍റെ പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നാണ് പരീക്ഷകൾ മാറ്റിവെയ്ക്കാൻ തീരുമാനമെടുത്തത്. തുടർനടപടികൾക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം. എസ് രാജശ്രീ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.