കേരള- തമിഴ്‌നാട് അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിച്ചു - കെഎസ്ആർടിസി തമിഴ്‌നാടിലേക്ക്
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച കേരള- തമിഴ്‌നാട് ബസ് സർവ്വീസ് 19 മാസങ്ങൾക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന കേരള- തമിഴ്‌നാട് അന്തർ സംസ്ഥാന സർവ്വീസുകൾ പുനരാരംഭിച്ചു. 19 മാസങ്ങൾക്ക് ശേഷമാണ് ഇന്ന് കളിയിക്കവിളയിൽ ഇരു സംസ്ഥാനത്തെയും ബസുകൾ അതിർത്തി കടന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള ബസുകൾ സംസ്ഥാന അതിർത്തിപ്രദേശമായ ഇഞ്ചിവിളയിലും, തമിഴ്‌നാട് ബസുകൾ കളിയിക്കാവിള വരെയുമായിരുന്നു സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇന്നുമുതൽ കെഎസ്ആർടിസി ബസ് നാഗർകോവിൽ വരെയും തമിഴ്‌നാട് ബസ് തിരുവനന്തപുരം വരെയും സർവീസ് നടത്തും.
ALSO READ: കെ.എം ബഷീറിന്‍റെ മരണം; പ്രതികൾക്കെതിരെ കുറ്റപത്രം ഇന്ന് വായിക്കും
തമിഴ്‌നാട് -കേരള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ കേരളത്തിലെ ആശുപത്രികളെയായിരുന്നു ആശ്രയിച്ചിരുന്നത്. സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ഈ നിയന്ത്രണം ജനങ്ങളെ ഏറെ വലച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും സാധാരണ ജനങ്ങൾ അനുഭവിച്ചിരുന്ന വലിയൊരു പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരം കണ്ടിരിക്കുന്നത്.