ETV Bharat / city

താര രാജാക്കന്‍മാരോ അതോ താര പുത്രന്‍മാരോ?: ചലച്ചിത്ര പുരസ്‌കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം - താര രാജാക്കന്‍മാരോ അതോ താര പുത്രന്‍മാരോ

Kerala State awards: 80ഓളം സിനിമകളാണ് ഇക്കുറി പരിഗണിക്കപ്പെട്ടത്‌. 140ഓളം ചിത്രങ്ങളാണ് ഇത്തവണ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്.

Kerala State awards to be declared today  ചലച്ചിത്ര പുരസ്‌കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം  താര രാജാക്കന്‍മാരോ അതോ താര പുത്രന്‍മാരോ  Kerala State awards
താര രാജാക്കന്‍മാരോ അതോ താര പുത്രന്‍മാരോ?; ചലച്ചിത്ര പുരസ്‌കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം
author img

By

Published : May 27, 2022, 9:48 AM IST

തിരുവനന്തപുരം: 52ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ഇന്ന് (മെയ്‌ 27) അറിയാം. വൈകിട്ട് 5ന് മന്ത്രി സജി ചെറയാനാണ് പുരസ്‌കാര പ്രഖ്യാപിക്കുന്നത്. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരു പോലെ മികവു കാട്ടിയ ചരിത്ര വര്‍ഷത്തില്‍ ആര്‍ക്കൊക്കെയാണ് അവാര്‍ഡ് എന്നത് ആകാംഷയുര്‍ത്തുന്നതാണ്.

Kerala State awards: 80ഓളം സിനിമകളാണ് ഇക്കുറി പരിഗണിക്കപ്പെട്ടത്‌. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‌തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. 140ഓളം ചിത്രങ്ങളാണ് ഇത്തവണ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ 80 ചിത്രങ്ങള്‍ അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്.

സൂപ്പര്‍ താരങ്ങളും പുതുമുഖങ്ങളുമെല്ലാം ഇത്തവണ മത്സര രംഗത്തുത്തുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, എന്നിവരൊക്കെ മത്സരരംഗത്തെ സജീവ പേരുകളാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്നുവെന്നത് ആരാധകരുടെ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം മിന്നും പ്രകടനം കാഴ്‌ചവച്ച ഇന്ദ്രന്‍സ്‌, ഗുരു സോമസുന്ദരം, സുരാജ്‌ വെഞ്ഞാറമൂട്‌ എന്നിവരും മത്സരരംഗത്തുണ്ട്‌.

മമ്മൂട്ടിയുടെ 'വണ്‍', 'ദ പ്രീസ്‌റ്റ്‌', മോഹന്‍ലാലിന്‍റെ 'ദൃശ്യം 2', സുരേഷ്‌ ഗോപിയുടെ 'കാവല്‍', പ്രണവ്‌ മോഹന്‍ലാലിന്‍റെ 'ഹൃദയം', റോജിന്‍ തോമസിന്‍റെ 'ഹോം', സുരാജ് വെഞ്ഞാറമൂടിന്‍റെ 'കാണെക്കാണെ', ഫഹദ് ഫാസിലിന്‍റെ 'ജോജി', ജയരാജ്‌ സംവിധാനം ചെയ്‌ത 'അവള്‍', 'നിറയെ തത്തകളുള്ള മരം', 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി', താര രാമാനുജന്‍റെ 'നിഷിദ്ധോ', സിദ്ധാര്‍ഥ ശിവയുടെ 'ആണ്', മനോജ്‌ കാനയുടെ 'ഖെദ്ദ', 'അവനോവിലോന', ഡോ.ബിജുവിന്‍റെ 'ദ പോര്‍ട്രെയ്‌റ്റ്‌' തുടങ്ങിയവ മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്‌.

ഇവരെ കൂടാതെ ടൊവിനോ തോമസ്‌, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ആസിഫ്‌ അലി, ദിലീപ്‌, ബിജു മേനോന്‍, ജോജു ജോര്‍ജ്‌, ചെമ്പന്‍ വിനോദ്‌, സൗബിന്‍ ഷാഹിര്‍, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്‌ന്‍, സന്തോഷ്‌ കീഴാറ്റൂര്‍ തുടങ്ങിയ നടന്‍മാരുടെ ചിത്രങ്ങളും മത്സരരംഗത്തുണ്ട്‌.

മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്‌, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍, രജിഷ വിജയന്‍, അന്ന ബെന്‍, നിമിഷ സജയന്‍, ഐശ്വര്യലക്ഷ്‌മി, ഉര്‍വശി, ഗ്രേസ്‌ ആന്‍റണി, നമിത പ്രമോദ്‌, സുരഭി, മംമ്‌ത മോഹന്‍ദാസ്‌, ലെന, മഞ്ജു പിള്ള, റിയ സൈര, ശൃതി സത്യന്‍, അഞ്‌ജു കുര്യന്‍, വിന്‍സി അലോഷ്യസ്‌, ഡയാന, ദിവ്യ എം.നായര്‍ തുടങ്ങിയവരുടെ സിനിമകളും മത്സരിക്കുന്നുണ്ട്‌. ഗ്രേസ് ആന്‍റണി, പാര്‍വ്വതി തിരുവോത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് മികച്ച നടിക്കായി മത്സര രംഗത്തുളളത്.

ഇക്കുറി മത്സരരംഗത്തുള്ള കൂടുതല്‍ ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ്‌ ചെയ്‌ത സിനിമകളാണ് എന്നതാണ് പ്രത്യേകത. കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തിലായിരുന്നു ഒടിടി റിലീസുകള്‍.

Also Read: മത്സരത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും താര പുത്രന്‍മാരും ; ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്‌ച

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.