തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തടവുകാർക്ക് അനുവദിക്കപ്പെട്ട പരോൾ നീട്ടി. രണ്ടാഴ്‌ചത്തേക്കാണ് നീട്ടിയത്. പരോൾ നീട്ടണമെന്ന് ജയിൽ മേധാവി ശുപാർശ ചെയ്‌തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം രണ്ടാം തവണയാണ് പരോൾ നീട്ടി നൽകുന്നത്.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജയിലിലെ ആൾക്കൂട്ടം ഒഴിവാക്കാൻ 1,390 തടവുകാർക്കാണ് സംസ്ഥാനത്ത് പരോൾ അനുവദിച്ചിരുന്നത്. കാലാവധി പൂർത്തിയാക്കി ചൊവ്വാഴ്‌ചയാണ് ഇവർ തിരികെ ജയിലിൽ പ്രവേശിക്കേണ്ടിയിരുന്നത്. നിലവിലെ രോഗവ്യാപന സാഹചര്യം കണക്കിലെടുത്താണ് പരോൾ നീട്ടാനുള്ള തീരുമാനം.
Also read: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 110 തടവുകാര്‍ക്ക് പരോള്‍