ETV Bharat / city

നിയമസഭ ടി.വി പ്രവര്‍ത്തനം ആരംഭിച്ചു - niyamasabha tv kerala

സഭ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഇന്നത്തെ കാലത്ത് ആവശ്യമാണെന്ന് നിയമസഭ ടി.വി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് ലോക്‌സഭ സ്പീക്കർ ഓം ബിർള പറഞ്ഞു. ക്വറന്‍റൈനില്‍ തുടരുന്ന മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെ ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചു

കേരള നിയമസഭ  ലോക്‌സഭ സ്പീക്കർ ഓം ബിർള  മുഖ്യമന്ത്രിയും സ്പീക്കറും  നിയമസഭ ടി.വിക്ക് തുടക്കം  niyamasabha tv inauguration  speaker om birla  niyamasabha tv kerala  cm pinarayi vijayan niyamasabha tv
സംസ്ഥാനത്ത് നിയമസഭ ടി.വിയുടെ പ്രവര്‍ത്തനം ആരംഭിച്ചു
author img

By

Published : Aug 17, 2020, 2:56 PM IST

Updated : Aug 17, 2020, 3:51 PM IST

തിരുവനന്തപുരം: കേരള നിയമസഭയിൽ പുതുചരിത്രം രചിച്ച് നിയമസഭ ടി.വി പ്രവർത്തനം ആരംഭിച്ചു. നിയമസഭയിൽ നടന്ന ചടങ്ങിൽ ലോക്‌സഭ സ്പീക്കർ ഓം ബിർള ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സഭ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഇന്നത്തെ കാലത്ത് ആവശ്യമാണെന്ന് ഓം ബിർള പറഞ്ഞു. നിയമസഭ ടി.വിയിലൂടെ ജനങ്ങളുമായുള്ള ദൂരം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ ടി.വി പ്രവര്‍ത്തനം ആരംഭിച്ചു

നിരവധി റെക്കോഡുകൾ സ്ഥാപിച്ച കേരള നിയമസഭ പുതിയ സംരംഭത്തിലൂടെ പുതിയൊരു റെക്കോഡ് കൂടി സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ വീക്ഷിക്കുന്നുവെന്നത് ജനപ്രതിനിധികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്വാറന്‍റൈനില്‍ തുടരുന്ന മുഖ്യമന്ത്രിയും സ്പീക്കറും എ.കെ ബാലൻ ഒഴികയുള്ള മന്ത്രിമാരും ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. അതേസമയം പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചു. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയ പശ്ചാത്തലത്തിലായിരുന്നുപ്രതിപക്ഷ നടപടി. സംസ്ഥാനത്തെ പ്രധാന ചാനലുകളിൽ ആഴ്ചയിൽ അരമണിക്കൂർ ടൈം സ്ലോട്ട് വാടകയ്ക്ക് എടുത്ത് നിയമസഭ ടി.വി തയ്യാറാക്കുന്ന പരിപാടികൾ ആദ്യഘട്ടത്തിൽ സംപ്രേഷണം ചെയ്യും. സഭ ടി.വിയുടെ ഭാഗമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമും തയ്യാറാക്കുന്നുണ്ട്.

Last Updated : Aug 17, 2020, 3:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.