തിരുവനന്തപുരം: പ്രതിവാര രോഗബാധ-ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഇന്നു ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് നേരത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.
സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തി ഈ രംഗത്തെ പ്രമുഖരുടെയും ആരോഗ്യവിദഗ്‌ധരുടെയും യോഗം സെപ്റ്റംബര്‍ ഒന്നിന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്‌ടര്‍മാര്‍, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്‌ധർ, ഡോക്‌ടര്‍മാര്‍ എന്നിവരെയെല്ലാം യോഗത്തിന് ക്ഷണിക്കും. സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരെ ജില്ലകളിലേക്ക് പ്രത്യേകമായി നിയോഗിച്ചു. തിങ്കളാഴ്‌ച മുതല്‍ ഇവര്‍ ചുമതല ഏറ്റെടുക്കും. അഡീഷണല്‍ എസ്‌പിമാര്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ജില്ല നോഡല്‍ ഓഫീസര്‍മാരായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
READ MORE: സംസ്ഥാനത്ത് ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി