തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ച വരെയാണ് ലോക്ക്‌ഡൗൺ.
Also read: സംസ്ഥാനത്ത് 11,584 പേര്‍ക്ക് കൂടി കൊവിഡ്; 206 മരണം
പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയും ഘട്ടം ഘട്ടമായി ലോക്ക്‌ഡൗൺ ഒഴിവാക്കും. മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാ മേഖലയിലും തുടരും.
75 ശതമാനം പേരും പൂർണമായും വാക്സിൻ എടുക്കുന്നത് വരെ പ്രാദേശികാടിസ്ഥാനത്തിൽ പ്രത്യേകം നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.