തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിൻ്റെ അടിയന്തര യോഗം ഇന്ന്. പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ വർധനവ് ഭയക്കുന്നതിനൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കം കൂടി ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്.
ഓണക്കാലത്തെ ആൾത്തിരക്കിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത നാല് ആഴ്‌ച അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം. ഡെൽറ്റ വൈറസ് ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. മുതിർന്നവരെ പോലെ തന്നെ കുട്ടികളെയും മൂന്നാം തരംഗം ബാധിക്കുമെന്നും ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read more: സംസ്ഥാനത്ത് നാലാഴ്‌ച അതീവ ജാഗ്രത ; ചൊവ്വാഴ്‌ച രാവിലെ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം