തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരാനുള്ള സർക്കാർ തീരുമാനം.
എ,ബി,സി വിഭാഗങ്ങള്‍
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 18 ന് മുകളിലുള്ള ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പാക്കും. ഇത്തരം പ്രദേശങ്ങള്‍ സി വിഭാഗത്തിലാണ്. 6 മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ ബിയും 6 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങള്‍ എ വിഭാഗത്തിലുമായിരിക്കും.
Read more: സംസ്ഥാനത്ത് 13,550 പേർക്ക് കൂടി രോഗം; 108 മരണം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിൽ താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കും. ഇവിടെ 6 മുതൽ 12 വരെ ഭാഗികമായി ഇളവുകൾ ഉണ്ടാകും. 12 ന് മുകളിൽ ടിപിആർ ഉള്ള മേഖലകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തും. നേരത്തെ ടിപിആർ 24 ന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ട്രിപ്പിൾ ലോക്ക്ഡൗൺ.
മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും ഒരു മണിക്കൂര്‍ സമയം അനുവദിക്കും. കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളില്‍ ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കും.
പരിശോധന ശക്തമാക്കും
ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. റൂട്ടിന്‍റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യത്തിന് ബസുകള്‍ ഓടിക്കാന്‍ കലക്‌ടര്‍മാര്‍ നടപടിയെടുക്കും. മൂന്നാം വ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന ശക്തിപ്പെടുത്തും.
ഹോം സ്റ്റേകള്‍, സര്‍വീസ് വില്ലകള്‍, ഗൃഹശ്രീ യൂണിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ് വരെയുള്ളവരിലെ വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തീകരിക്കും.