ETV Bharat / city

വാക്‌സിൻ യജ്ഞം ആരംഭിച്ചു; മിക്കയിടത്തും വാക്‌സിന്‍ ക്ഷാമം - vaccine campaign to begin today news

ഇന്ന് നൽകാനുള്ള വാക്‌സിൻ മാത്രമാണ് പല ജില്ലകളിലും അവശേഷിക്കുന്നത്.

വാക്‌സിന്‍ ക്ഷാമം വാര്‍ത്ത  വാക്‌സിന്‍ ക്ഷാമം  വാക്‌സിന്‍ സ്റ്റോക്ക് വാര്‍ത്ത  വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു വാര്‍ത്ത  തിരുവനന്തപുരം വാക്‌സിന്‍ സ്റ്റോക്ക് വാര്‍ത്ത  വാക്‌സിന്‍ ക്ഷാമം രൂക്ഷം വാര്‍ത്ത  വാക്‌സിൻ യജ്ഞം വാര്‍ത്ത  kerala faces vaccine crisis  kerala faces vaccine crisis news  vaccine campaign to begin today news  kerala vaccine campaign news
വാക്‌സിൻ യജ്ഞം ഇന്ന് മുതല്‍; മിക്കയിടത്തും വാക്‌സിന്‍ ക്ഷാമം
author img

By

Published : Aug 9, 2021, 12:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ യജ്ഞം ആരംഭിച്ചു. മിക്ക ജില്ലകളിലും വാക്‌സിന്‍ ക്ഷാമം രൂക്ഷം. ഇന്ന് നൽകാനുള്ള വാക്‌സിൻ മാത്രമാണ് പല ജില്ലകളിലും അവശേഷിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ 31 വരെ പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്‌സിനേഷൻ നടത്താനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്.

തിരുവനന്തപുരം മേഖല സംഭരണ കേന്ദ്രങ്ങളിൽ വാക്‌സിൻ സ്റ്റോക്ക് തീർന്നു. ജില്ലയിലെ ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് വാക്‌സിനുള്ളത്. കൊല്ലത്ത് 4,500 ഡോസും കോഴിക്കോട് 26,000 ഡോസും മലപ്പുറത്ത് 24,000 ഡോസും മാത്രമാണ് അവശേഷിക്കുന്നത്. മറ്റു ജില്ലകളിലും ഒരു ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഇന്ന് രാത്രിയോടെ കൂടുതൽ വാക്‌സിൻ എത്തുമെന്നാണ് പ്രതീക്ഷ.

Also read: 'പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്കില്ല' ; കുത്തിവയ്പ്പ് മുടങ്ങുമെന്ന് വീണ ജോര്‍ജ്

അവസാന വർഷ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കും എൽപി, യുപി സ്‌കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ നൽകുകയാണ് വാക്‌സിനേഷൻ യജ്ഞത്തിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മേഖലകളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയും സര്‍ക്കാര്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സർക്കാർ 20 ലക്ഷം ഡോസ് വാക്‌സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ തന്നെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.