ETV Bharat / city

സംസ്ഥാനത്ത് 6409 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു, 47 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്.

kerala covid updates  kerala covid  covid updates  daily covid updates  kerala covid case  kerala covid case news  kerala covid death news  kerala covid death  കൊവിഡ് നിരക്ക്  കൊവിഡ് നിരക്ക് വാര്‍ത്ത  കൊവിഡ് മരണം വാര്‍ത്ത  കൊവിഡ് മരണം  കേരളം കൊവിഡ് വാര്‍ത്ത  കേരളം കൊവിഡ്‌ കേസ് വാര്‍ത്ത  കേരളം കൊവിഡ്‌ കേസ്  കൊവിഡ്-19  കൊവിഡ്-19 കേസ്  കൊവിഡ്-19 മരണം
സംസ്ഥാനത്ത് 6409 പേര്‍ക്ക് കൊവിഡ്-19, 47 മരണം
author img

By

Published : Nov 9, 2021, 6:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച 6409 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 366 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍കോട് 102 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.

kerala covid updates  kerala covid  covid updates  daily covid updates  kerala covid case  kerala covid case news  kerala covid death news  kerala covid death  കൊവിഡ് നിരക്ക്  കൊവിഡ് നിരക്ക് വാര്‍ത്ത  കൊവിഡ് മരണം വാര്‍ത്ത  കൊവിഡ് മരണം  കേരളം കൊവിഡ് വാര്‍ത്ത  കേരളം കൊവിഡ്‌ കേസ് വാര്‍ത്ത  കേരളം കൊവിഡ്‌ കേസ്  കൊവിഡ്-19  കൊവിഡ്-19 കേസ്  കൊവിഡ്-19 മരണം
ആരോഗ്യ വകുപ്പിന്‍റെ കൊവിഡ് റിപ്പോര്‍ട്ട്

കൊവിഡ് മരണം 34,362 ആയി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 337 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 34,362 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

6319 പേര്‍ രോഗമുക്തരായി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6319 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 908, കൊല്ലം 609, പത്തനംതിട്ട 385, ആലപ്പുഴ 281, കോട്ടയം 651, ഇടുക്കി 284, എറണാകുളം 1022, തൃശൂര്‍ 98, പാലക്കാട് 358, മലപ്പുറം 365, കോഴിക്കോട് 695, വയനാട് 252, കണ്ണൂര്‍ 304, കാസര്‍കോട് 107 എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.

49,21,312 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 71,020 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,732 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,21,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 5737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 71,020 കൊവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടിട്ടുള്ളത്.

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,54,44,066), 55.29 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,47,66,571) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,25,250).

Also read: കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് മറുപടി ദിശ ഹെല്‍പ്പ് ലൈന്‍ വഴി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.