തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍. ഇന്ന് 1278 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ഉയര്‍ന്ന കൊവിഡ് വ്യാപനമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് ആയിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍.
ഇന്നലെ 1370 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് മുമ്പുള്ള ദിവസം 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് മാസത്തിന്‍റെ ആദ്യ ദിവസം 250 കേസുകളായിരുന്ന കൊവിസ് പ്രതിദിന വര്‍ധനവാണ് ഇന്ന് ആയിരത്തില്‍ എത്തിയിരിക്കുന്നത്. ജില്ല അടിസ്ഥാനത്തില്‍ നോക്കിയാല്‍ എറണാകുളം ജില്ലയിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്.
ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 872, കൊല്ലം 68,പത്തനംതിട്ട 191, ആലപ്പുഴ 141,കോട്ടയം 710, ഇടുക്കി 130, എറണാകുളം 1804, തൃശൂര്‍ 167, പാലക്കാട് 236, മലപ്പുറം 57, കോഴിക്കോട് 385, വയനാട് 38, കണ്ണൂര്‍ 26, കാസര്‍കോട് 22 എന്നിങ്ങനെയാണ് ഇന്നത്തെ കൊവിഡ് കണക്കുകള്‍.
സംസ്ഥാനത്ത് ഇതുവരെ 6,560,901 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. സ്‌കൂളുകള്‍ കൂടി തുറന്ന സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.