ETV Bharat / city

സംസ്ഥാനത്ത് 2655 പുതിയ കൊവിഡ് കേസുകള്‍

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21,800 ആയി. 62,559 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കേരള കൊവിഡ് വാര്‍ത്തകള്‍ കേരള കൊവിഡ് കണക്ക് കൊവിഡ് വാര്‍ത്തകള്‍ covid latest news kerala covid covid today cm press meet
സംസ്ഥാനത്ത് 2655 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Sep 5, 2020, 6:11 PM IST

Updated : Sep 5, 2020, 7:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 2655 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 220 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 2111 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21,800 ആയി. 62,559 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

11 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു

ഓഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ഓഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന്‍ നാടാര്‍ (70), കൊല്ലം നടുവത്തൂര്‍ സ്വദേശിനി ധന്യ (26), തൃശൂര്‍ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ഓഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ഓഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂര്‍ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 337 ആയി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (590), കൊല്ലം (170), പത്തനംതിട്ട (148), ആലപ്പുഴ (131), കോട്ടയം (119), ഇടുക്കി (31), എറണാകുളം (186), തൃശൂര്‍ (169), പാലക്കാട് (100), മലപ്പുറം (249), കോഴിക്കോട് (244), വയനാട് (20), കണ്ണൂര്‍ (222), കാസര്‍കോട് (276) എന്നിവിടിങ്ങളിലാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരം (574), കൊല്ലം (164), പത്തനംതിട്ട (109), ആലപ്പുഴ (117), കോട്ടയം (118), ഇടുക്കി (21), എറണാകുളം (169), തൃശൂര്‍ (157), പാലക്കാട് (84), മലപ്പുറം (236), കോഴിക്കോട് (235), വയനാട് (14), കണ്ണൂര്‍ (186), കാസര്‍കോട് (249) എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പാലക്കാട് (3), തിരുവനന്തപുരം (13), മലപ്പുറം (4), കാസര്‍കോട് (5), എറണാകുളം (6), കണ്ണൂര്‍ (18), കോഴിക്കോട് (2), പത്തനംതിട്ട (6), ആലപ്പുഴ (2), തൃശൂര്‍ (2) എന്നീ ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (512), കൊല്ലം (134), പത്തനംതിട്ട (140), ആലപ്പുഴ (32), കോട്ടയം (121), ഇടുക്കി (60), എറണാകുളം (128), തൃശൂര്‍ (110), പാലക്കാട് (112), മലപ്പുറം (338), കോഴിക്കോട് (193), വയനാട് (29), കണ്ണൂര്‍ (124), കാസര്‍കോട് (78) എന്നിവിടങ്ങളിലാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,80,898 പേര്‍ വീടുകളിലും 17,222 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2523 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജന്‍ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,32,275 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,82,837 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടെയ്‌ൻമെന്‍റ് സോണ്‍ സബ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 6), അയവന (9), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (2), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (15), കുലുക്കല്ലൂര്‍ (10), വണ്ടാഴി (4), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

വയനാട് ജില്ലയിലെ എടവക (വാര്‍ഡ് 3), തരിയോട് (5, 6), മാനന്തവാടി മുന്‍സിപ്പാലിറ്റി (16), മേപ്പാടി (7 (സബ് വാര്‍ഡ്), 8, 11, 12, 15, 19, 21, 22 ), കൊല്ലം ജില്ലയിലെ ചിതറ (9), ഇളമ്പല്ലൂര്‍ (13), ഇടമുളക്കള്‍ (2, 22), കരീപ്ര (10, 18), എറണാകുളം ജില്ലയിലെ ചേന്നമംഗലം (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (സബ് വാര്‍ഡ് 12), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 9, 18), ദേവികുളങ്ങര (സബ് വാര്‍ഡ് 16), പാലമേല്‍ (1), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), പാവറട്ടി (3, 4, 14 (സബ് വാര്‍ഡ്), കടുകുറ്റി (10), തിരുവനന്തപുരം മാണിക്കല്‍ (18, 19, 20), പുല്ലമ്പാറ (3, 11, 12, 15), വിളവൂര്‍ക്കല്‍ (12), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14), അത്തോളി (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്‌ൻമെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 551 ആയി.

Last Updated : Sep 5, 2020, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.