തിരുവനന്തപുരം: സംസ്ഥാനത്ത് 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് രോഗികളുടെ എണ്ണം 400 കടക്കുന്നത്. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാതെ 18 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 162 പേര്‍ രോഗമുക്തരായി. ഇന്ന് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ സ്വദേശി ഐഷ (64) യുടേയും കൊല്ലം സ്വദേശി ത്യാഗരാജന്‍ (74) എന്നിവരുടെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ 77 ഐ.ടി.ബി.പി ജവാന്മാര്‍ക്ക് വൈറസ് ബാധയുണ്ട്. കണ്ണൂരില്‍ 10 ഡി.എസ്.സി ജവാന്മാരുടേയും പരിശോധന ഫലം പോസിറ്റീവായി. നാല് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ക്കും ഒരു ബി.എസ്.എഫ് ജവാനും രോഗബാധയുണ്ട്.
ആലപ്പുഴ (119), തിരുവനന്തപുരം (63), പത്തനംതിട്ട (47), മലപ്പുറം (47), കണ്ണൂര്‍ ( 44), കൊല്ലം (33), പാലക്കാട് (19), കോഴിക്കോട് (16), എറണാകുളം (15), വയനാട് (14), കോട്ടയം (10), തൃശ്ശൂര്‍ (9), കാസര്‍കോട് (9), ഇടുക്കി (4) എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ 12, 230 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. 1,80, 594 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 4376 പേർ ആശുപത്രികളിലാണ്. 713 പേരെയാണ് രോഗലക്ഷണങ്ങളോടെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ഇന്നാണ്. 223 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.