തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ലോക്ക് ഡൗൺ ഇളവ് തിരുത്തി കേരളം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഇളവുകൾ തിരുത്താൻ തീരുമാനമായത്. സംസ്ഥാനം ഇളവുകളിൽ തിരുത്തൽ വരുത്തുന്നതോടെ ബാർബർ ഷോപ്പുകൾ തുറക്കാനാകില്ല.
റെസ്റ്റോറന്‍റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി പാർസൽ സംവിധാനം ഏർപ്പെടുത്തും. കൂടാതെ ഇരുചക്രവാഹനങ്ങളിൽ ഒരാളെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു. എന്നാൽ വർക്ക് ഷോപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടും.