തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച 19,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസർകോട് 276 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് ബാധിതരുടെ കണക്ക്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങൾ കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 24,191 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
നിലവിൽ നിരീക്ഷണത്തിലുള്ളത് 4,75,103
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,75,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,52,282 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലും 22,821 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1689 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. നിലവില്‍ 1,60,046 കൊവിഡ് കേസുകളില്‍, 13 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
20,510 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,510 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1455, കൊല്ലം 1353, പത്തനംതിട്ട 1202, ആലപ്പുഴ 1293, കോട്ടയം 1667, ഇടുക്കി 1238, എറണാകുളം 2814, തൃശൂര്‍ 2455, പാലക്കാട് 1467, മലപ്പുറം 1591, കോഴിക്കോട് 2050, വയനാട് 594, കണ്ണൂര്‍ 1142, കാസർകോട് 189 എന്നിങ്ങനെയാണ് രോഗമുക്തിയായവരുടെ കണക്ക്. ഇതോടെ 1,60,046 പേരാണ് ഇനി രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 43,94,476 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ALSO READ: 'ലൈവ് ദി ഗെയിം' ; ഐസിസി പുരുഷ ടി20 ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കി