തിരുവനന്തപുരം: ദുബായ് ഭരണാധികാരിയുടെ മലയാളം ട്വീറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറബിക് ട്വീറ്റുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി എമിറേറ്റ്‌സില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷമുള്ള ഇരുവരുടെയും ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ട്വീറ്റിനൊപ്പം ദുബായ് എക്‌സ്‌പോ 2020 ന്‍റെ വേദിയില്‍ വച്ച് പിണറായി വിജയന് നല്‍കിയ സ്വീകരണത്തിന്‍റെ ചിത്രവും ദുബായ് ഭരണാധികാരി പങ്കുവച്ചു. ഈ ട്വീറ്റ് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു.
Dubai ruler Malayalam tweet: 'കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020ലെ കേരള വീക്കില്‍ സ്വീകരണം നല്‍കിയപ്പോള്‍. കേരളവുമായി യുഎയ്ക്ക് സവിശേഷ ബന്ധമാണുള്ളത്. ദുബായുടെയും യുഎയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.' -ദുബായ് ഭരണാധികാരി മലയാളത്തില്‍ ട്വീറ്റ് ചെയ്‌തു.
-
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. pic.twitter.com/wIeJA5DpEy
— HH Sheikh Mohammed (@HHShkMohd) February 2, 2022 " class="align-text-top noRightClick twitterSection" data="
">കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. pic.twitter.com/wIeJA5DpEy
— HH Sheikh Mohammed (@HHShkMohd) February 2, 2022കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. pic.twitter.com/wIeJA5DpEy
— HH Sheikh Mohammed (@HHShkMohd) February 2, 2022
Kerala CM replies in Arabic: ദുബായ് ഭരണാധികാരി മലയാളത്തില്‍ ട്വീറ്റ് ചെയ്‌തപ്പോള്‍ കേരള മുഖ്യമന്ത്രിയും ഒപ്പത്തിനൊപ്പം നിന്നു. അദ്ദേഹം ദുബായ് ഭരണാധികാരിക്ക് മറുപടി സന്ദേശം അയച്ചത് അറബിയിലായിരുന്നു. താങ്കളുടെ ആതിഥ്യ മര്യാദയിലും ഊഷ്‌മളമായ സ്വീകരണത്തിനും നന്ദി. ദക്ഷിണേന്ത്യൻ സംസ്ഥാനം യുഎഇയുമായും ദുബായിയുമായുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പിണറായി വിജയൻ കുറിച്ചു.
-
أتمنى لكم وللجميع الصحة والعافيه, أشكركم على تقديرنا لمساهمة هؤلاء من كيرلا في تطوير الإمارات العربية المتحدة ودبي, نود نعمل معا لمزيد تعزيز الرابطة, متواضعا بكرم ضيافتكم واستقبالكم الحار.@HHShkMohd https://t.co/LGuHuRXIRx
— Pinarayi Vijayan (@vijayanpinarayi) February 2, 2022 " class="align-text-top noRightClick twitterSection" data="
">أتمنى لكم وللجميع الصحة والعافيه, أشكركم على تقديرنا لمساهمة هؤلاء من كيرلا في تطوير الإمارات العربية المتحدة ودبي, نود نعمل معا لمزيد تعزيز الرابطة, متواضعا بكرم ضيافتكم واستقبالكم الحار.@HHShkMohd https://t.co/LGuHuRXIRx
— Pinarayi Vijayan (@vijayanpinarayi) February 2, 2022أتمنى لكم وللجميع الصحة والعافيه, أشكركم على تقديرنا لمساهمة هؤلاء من كيرلا في تطوير الإمارات العربية المتحدة ودبي, نود نعمل معا لمزيد تعزيز الرابطة, متواضعا بكرم ضيافتكم واستقبالكم الحار.@HHShkMohd https://t.co/LGuHuRXIRx
— Pinarayi Vijayan (@vijayanpinarayi) February 2, 2022
കേരളത്തിന്‍റെ വികസനത്തിന് യുഎഇ നല്‍കുന്ന പിന്തുണയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നന്ദി അറിയിച്ചിരുന്നു. മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഷെയ്‌ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്‌ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപ പ്രധാന മന്ത്രി, ധനകാര്യ മന്ത്രി, ദുബായ് ഉപ ഭരണാധികാരി ഷെയ്‌ഖ് അഹമദ് ബിന്‍ സെയ്‌ദ് അല്‍ മക്തൂം, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ് ചെയര്‍മാന്‍, ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കേരള വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കൗൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബര്‍ വൈസ് ചെയർമാനുമായ യൂസഫലി എം എ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Also Read: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദിലീപ്