ETV Bharat / city

മുഖ്യമന്ത്രി ഡല്‍ഹിക്ക് ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ - pm narendra modi

കേരളത്തിന് കൂടുതല്‍ ഡോസ് വാക്‌സിൻ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രി നരേന്ദ്രമോദി  CM Pinarayi Vijayan  CM Pinarayi Vijayan to visit delhi today  pm narendra modi
മുഖ്യമന്ത്രി ഡല്‍ഹിക്ക് ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ
author img

By

Published : Jul 12, 2021, 9:46 AM IST

Updated : Jul 12, 2021, 12:44 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളുടെ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിക്ക്. അതിവേഗ റെയില്‍ അടക്കമുള്ള പദ്ധതികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി നാളെ(ജൂലൈ 13) കൂടിക്കാഴ്ച നടത്തും.

ദേശീയപാത വികസനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയെയും മുഖ്യമന്ത്രി കാണും. സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വയ്ക്കും. ഇന്ന്(ജൂലൈ 12) വൈകിട്ട് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കും. ഭരണ തുടര്‍ച്ച നേടിയതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ ഡല്‍ഹി യാത്രയാണിത്.

മുഖ്യമന്ത്രി ഡല്‍ഹിക്ക് ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ

Also Read: കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Last Updated : Jul 12, 2021, 12:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.