ETV Bharat / city

അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ തീരുമാനം - പിണറായി വിജയന്‍ വാര്‍ത്ത

അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുക്കുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നത്.

മുഖ്യമന്ത്രി  മുഖ്യമന്ത്രി വാര്‍ത്ത  അടിയന്തരയോഗം വാര്‍ത്ത  അടിയന്തരയോഗം  മുഖ്യമന്ത്രി അടിയന്തരയോഗം വാര്‍ത്ത  മുഖ്യമന്ത്രി അടിയന്തരയോഗം  pinarayi vijayan  pinarayi vijayan news  pinarayi vijayan calls emergency meeting  pinarayi vijayan emergency meeting  pinarayi vijayan emergency meeting news  dam opening emergency meeting news  heavy rain emergency meeting news  മഴക്കെടുതി വാര്‍ത്ത  മഴക്കെടുതി അടിയന്തര യോഗം വാര്‍ത്ത  മഴക്കെടുതി അടിയന്തര യോഗം  kerala cm  ഡാം തുറക്കല്‍ അടിയന്തര യോഗം വാര്‍ത്ത  ഡാം തുറക്കല്‍ അടിയന്തര യോഗം  ഡാം ജലനിരപ്പ് വാര്‍ത്ത  ഡാമുകള്‍ തുറക്കും വാര്‍ത്ത  മുഖ്യമന്ത്രി അടിയന്തര യോഗം വാര്‍ത്ത  പിണറായി വിജയന്‍ വാര്‍ത്ത  പിണറായി വിജയന്‍
അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ തീരുമാനം
author img

By

Published : Oct 18, 2021, 10:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി. അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം യോഗം വിലയിരുത്തും. രാവിലെ 10 മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയും മന്ത്രിമാരും ദുരന്തനിവരണ അതോറിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുക്കുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നത്. ബുധനാഴ്‌ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഇടുക്കി ഡാമിലെ ജലനിരപ്പ് 91.92 ശതമാനമായിട്ടുണ്ട്. ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ തുരുന്നതിനാല്‍ ഡാമിലേക്ക് കൂടുതല്‍ ജലം ഒഴികിയെത്തുന്നുണ്ട്. നിലവില്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ടായി ഉയര്‍ത്തും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 132 അടി ആയി ഉയര്‍ന്നിട്ടുണ്ട്. കക്കി ഡാമിന്‍റെ ഷട്ടറുകള്‍ 11 മണിയോടെ തുറക്കാന്‍ തീരുമാനമായിട്ടുണ്ട്. മറ്റ് ഡാമുകളുടെ കാര്യത്തില്‍ യോഗം തീരുമാനമെടുക്കും.

സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ഉള്‍പ്പെടെ 8 ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

Also read: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം; ഡാമുകൾ തുറക്കുന്നു, ജാഗ്രത നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.