തിരുവനന്തപുരം: അഭ്യസ്‌തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. കെ-ഡിസ്‌കിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പരിപാടികളെ നോളഡ്‌ജ് ഇക്കോണമി മിഷനായി ധനമന്ത്രി പ്രഖ്യാപിച്ചു. നൈപുണ്യ നവീകരണ പ്രോത്സാഹനം, സാങ്കേതിക പരിവര്‍ത്തനം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കായി നോളെജ് ഇക്കോണമി ഫണ്ടായി വകയിരുത്തിയിരുന്ന 200 കോടി രൂപ 300 കോടി രൂപയായി ഉയര്‍ത്തിയെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
സാങ്കേതിക സര്‍വകലാശാല സ്ഥാപിച്ച കേരള ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്‌സ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ 2021 മെയ് 27 വരെ 27,000 -ത്തിലധികം തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കുടുംബശ്രീയുടെ ഒരു ഉപ ദൗത്യമായി ഇതിനെ പരിഗണിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു.