ETV Bharat / city

നിയമസഭയിലേക്ക് 11 വനിത എംഎല്‍എമാര്‍ ; പത്തുപേരും ഭരണപക്ഷത്ത് - കേരള തെരഞ്ഞെടുപ്പ്

കെ.കെ രമയാണ് പ്രതിപക്ഷ നിരയിലെ ഏക വനിത നിയമസഭാംഗം. കഴിഞ്ഞ തവണ എട്ട് വനിത എംഎല്‍എമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

kerala assembly women representation  kerala assembly  kerala election news  കേരള തെരഞ്ഞെടുപ്പ്  വനിതാ എംഎല്‍എമാര്‍
നിയമസഭയിലേക്ക് 11 വനിതാ എംഎല്‍എമാര്‍; പത്തും ഭരണപക്ഷത്ത്
author img

By

Published : May 3, 2021, 3:32 PM IST

Updated : May 3, 2021, 3:45 PM IST

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഇത്തവണ വനിത പ്രാതിനിധ്യത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ തവണത്തെ എട്ടില്‍ നിന്ന് 140 അംഗ സഭയയിലെ വനിത പ്രാതിനിധ്യം 11 ആയി ഉയര്‍ന്നു. ആകെ അംഗബലത്തിന്‍റെ എട്ട് ശതമാനമാണ് ഇത്തവണത്തെ വനിത പ്രാതിനിധ്യം. വിജയിച്ച 11ല്‍ 10 പേരും ഭരണ മുന്നണിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി കളത്തിലിറങ്ങിയവരാണ്. 2016ല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ യുഡിഎഫിന് നിയമസഭയില്‍ വനിത പ്രാതിനിധ്യമുണ്ട്. യുഡിഎഫ് ഘടക കക്ഷിയല്ലെങ്കിലും ആര്‍എംപി സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ചുവിജയിച്ച കെ.കെ രമയാണ് പ്രതിപക്ഷ നിരയിലെ ഏക വനിത നിയമസഭാംഗം.

കൂടുതൽ വായനയ്‌ക്ക്: പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് നൽകി

12 വനിതകളെ രംഗത്തിറക്കിയ സിപിഎമ്മിനാണ് മികച്ച നേട്ടം. എട്ട് പേരെ വിജയിപ്പിക്കാനായി. ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ക്കാണ് മട്ടന്നൂരില്‍ നിന്ന് വിജയിച്ചത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍റെ ഭാര്യ ആര്‍.ബിന്ദു, വീണ ജോര്‍ജ്, രണ്ടു വനിതകള്‍ നേരിട്ടേറ്റുമുട്ടിയ കായംകുളത്ത് നിന്നും വിജയിച്ച യു.പ്രതിഭ, സിറ്റിങ് എംഎല്‍എയോട് ഏറ്റുമുട്ടി വിജയം നേടിയ അരൂരിലെ സിപിഎം സ്ഥാനാര്‍ഥി ദലീമ ജോജോ, ആറ്റിങ്ങലില്‍ വിജയിച്ച ഒ.എസ്.അംബിക, കോങ്ങാട് മണ്ഡലത്തില്‍ മത്സരിച്ച കെ.ശാന്തകുമാരി, കൊയിലാണ്ടിയില്‍ മത്സരിച്ച നിയമസഭയിലെ ഏക മുസ്‌ലിം വനിത പ്രാതിനിധ്യമായ കാനത്തില്‍ ജമീല എന്നിവരാണ് പുതിയ സഭയിലെ സിപിഎം വനിത എംഎല്‍എമാര്‍.

കൂടുതൽ വായനയ്‌ക്ക്: തിരുവനന്തപുരത്ത് ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും വോട്ട് വിഹിതത്തില്‍ ഇടിവ്

രണ്ടു വനിതകളെ രംഗത്തിറക്കിയ സിപിഐക്ക് രണ്ടു പേരെയും വിജയിപ്പിക്കാനായി. വൈക്കത്ത് സി.കെ.ആശയും ചടയമംഗലത്ത് ജെ.ചിഞ്ചുറാണിയുമാണ് സിപിഐ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്. കുണ്ടറയില്‍ സിപിഎമ്മിന്‍റെ വനിത സ്ഥാനാര്‍ഥിയും മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ഒമ്പത് വനിതകളെ രംഗത്തിറക്കിയെങ്കിലും എല്ലാവരും പരാജയപ്പെട്ടു. ലീഗ് രംഗത്തിറക്കിയ ഏക മുസ്‌ലിം വനിത സ്ഥാനാര്‍ഥിയായ നൂര്‍ബീന റഷീദ് കോഴിക്കോട് സൗത്തില്‍ പരാജയപ്പെട്ടു.

ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ 16 വനിതകളെ രംഗത്തിറക്കിയെങ്കിലും ബിജെപിക്കും ഒരാളെയും വിജയിപ്പിക്കാനായില്ല. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് വനിതകളാണ് വിജയിച്ചത്. എട്ട് പേരും എല്‍ഡിഎഫില്‍ നിന്നായിരുന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലെത്തിയത്.

Last Updated : May 3, 2021, 3:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.