ETV Bharat / city

കെട്ടടങ്ങാതെ വെടിയുണ്ട വിവാദം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം - മുഖ്യമന്ത്രിട

പൊലീസിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ നിയമപരമായ നടപടിക്രമങ്ങൾ നടക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ ബഹളം ശക്തമായതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

kerala assembly today  kerala police  pinarayi vijayan'  ramesh chennithala  കേരള നിയമസഭ  കേരള പൊലീസ് ട
കെട്ടടങ്ങാതെ വെടിയുണ്ട വിവാദം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം
author img

By

Published : Mar 2, 2020, 1:51 PM IST

Updated : Mar 2, 2020, 2:04 PM IST

തിരുവനന്തപുരം: തോക്കും തിരകളും കാണാതായ സംഭവം ഉയര്‍ത്തിക്കാട്ടിയ പ്രതിപക്ഷ ബഹളത്തോടെ പതിനാലാം കേരള നിയമസഭയുടെ പത്തൊമ്പതാം സമ്മേളനം തുടങ്ങി. പ്രതിപക്ഷ ബഹളം ശക്തമായതിനെത്തുടര്‍ന്ന് പത്തൊമ്പതാം സമ്മേളനത്തിന്‍റെ ആദ്യ ദിനം നേരത്തെ പിരിഞ്ഞു. പൊലീസിൽ വൻ അഴിമതിയെന്നും ധൈര്യമുണ്ടെങ്കിൽ സർക്കാർ സിബിഐ അന്വേഷണത്തിന് തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമ്പോഴും ഡിജിപിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ബഹ്‌റ ആട്ടിന്‍കുട്ടിയല്ലെന്ന് പറഞ്ഞ പ്രതിപക്ഷം, ബഹ്‌റയെ പറയുമ്പോൾ മുഖ്യമന്ത്രിയുടെ ഇരട്ട ചങ്ക് പൊള്ളുന്നുവെന്ന് പരിഹസിച്ചു. അതൊന്നും ഇവിടെ എൽക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

കെട്ടടങ്ങാതെ വെടിയുണ്ട വിവാദം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

പൊലീസ് തലപ്പത്തെ അഴിമതി ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ നോട്ടീസിലുള്ള ചർച്ചയിലാണ് ഡി.ജി.പി ലോക്നാഥ് ബഹ്റയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. പൊലീസിലെ വിവാദ നടപടികളെല്ലാം ന്യായീകരിച്ചാണ് നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകിയത്. പൊലീസിലെ നടപടികൾ ക്രമപ്രകാരമാണ്. പലപ്പോഴും സുരക്ഷാ പ്രശ്നം കാരണമാണ് ഓപ്പൺ ടെൻഡർ വിളിക്കാത്തത്. സി.എ.ജി റിപ്പോർട്ടിൽ പ്രതിപക്ഷം പുകമറ തീർക്കുകയാണ്. റിപ്പോർട്ടിൽ നിയമപരമായ നടപടിക്രമങ്ങൾ നടക്കും. പി.എ.സി പരിശോധിച്ച ശേഷം നടപടിയിലേക്ക് കടക്കും. സിബിഐ അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യവും മുഖ്യമന്ത്രി തള്ളി.

സർക്കാറും കെൽട്രോണും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ടാണ്. അഴിമതി നടത്താനുള്ള സംവിധാനമായി കെൽട്രോണിനെ മാറ്റിയിക്കുകയാണ്. പൊലീസിലെ തിരുട്ട് മുതലാളിമാർ പൊലിസ് ആസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്ത് അഴിമതി സ്തൂപം സ്ഥാപിക്കേണ്ട അവസ്ഥയാണ്. ഡിജിപിക്കെതിരെ നടപടിയില്ലെങ്കിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് വിശ്വസിക്കേണ്ടി വരുമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.ടി.തോമസ് എം.എൽ.എ ആരോപിച്ചു. ലാവ്‌ലിൻ കേസിൽ ഡൽഹിയിലേക്ക് മുഖ്യമന്ത്രി സഞ്ചരിക്കുന്നത് ബഹ്‌റാ പാലം വഴിയാണെന്നും പി.ടി.തോമസ് ആരോപിച്ചു.

ഡിജിപിയെ അക്രമിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സഭയിൽ വന്ന് അഭിപ്രായം പറയാൻ കഴിയാത്ത ഒരാളെ ഇങ്ങനെ അധിഷേധിപ്പിക്കരുത്. ഡിജിപിയെ പറയുമ്പോൾ പൊള്ളുന്നുവെന്ന് പറയുന്നത് ഇവിടെ ഏശില്ല. അന്തസില്ലാതെ വിളിച്ചു പറയുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച സിഎജി റിപ്പോർട്ടിൽ ജുഡീഷ്യൽ കമ്മീഷനെ വച്ച സർക്കാറാണ് ഇപ്പോൾ പി.എ.സി പരിശോധിക്കുമെന്ന ചട്ടം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തീവെട്ടി കൊള്ളയാണ് നടക്കുന്നത്. സിബിഐ അന്വേഷണം അനിവാര്യമാണ്. ഗാലക്‌സോൺ ആരുടെ ബിനാമി കമ്പനിയെന്ന് വ്യക്തമാക്കണം. രണ്ട് ഡയക്ടർമാർ കരിമ്പട്ടികയിൽപ്പെട്ടയാളുകളാണ്. വകുപ്പിൽ നടക്കുന്ന കൊള്ളയറിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിഴിഞ്ഞത്തെ സിഎജി റിപ്പോർട്ടിൽ നിന്നും പാടെ വ്യത്യസ്തമാണ് പൊലീസ് പർച്ചേഴ്സിലെ റിപ്പോർട്ട്. പൊലീസ് പർച്ചേഴ്സിൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ സംവിധാനമുണ്ടാക്കും. മന്ത്രിസഭ മാനദണ്ഡങ്ങും ചട്ടങ്ങളും തീരുമാനിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. കെൽട്രോൺ എന്തെങ്കിലും തിരിമറി നടത്തിയോയെന്ന് വ്യവസായ വകുപ്പ് പരിശോധിക്കും. സിബിഐ അന്വേഷണം അവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സിബിഐ അന്വേഷണം വേണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധം. ഇതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Last Updated : Mar 2, 2020, 2:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.