തിരുവനന്തപുരം : മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ (Kerala Assembly ruckus case) മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty) അടക്കമുള്ള ഇടതുനേതാക്കൾ (ldf leaders) തിങ്കളാഴ്‌ച കോടതിയിൽ (Thiruvanathapuram CJM Court) ഹാജരാകും. കേസിലെ ആറ് പ്രതികളുടെയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.
Also read: 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതല്‍ നശിപ്പിച്ചു'; ഇതാണ് നിയമസഭ കയ്യാങ്കളി കേസ്
കേസിലെ പ്രതികൾ എല്ലാവരും തിങ്കളാഴ്‌ച ഹാജരായാൽ കുറ്റപത്രം കോടതി വായിക്കും. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി,ഇടത് നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി നിയമസഭയില്‍ ഉപകരണങ്ങളടക്കം നശിപ്പിച്ച് 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് പൊലീസ് കേസ്.