തിരുവനന്തപുരം: റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുത്തൻതോപ്പ് ആനി ഹൗസിൽ ആന്‍റണിയുടെയും എവറൻസി യുടെയും മകൻ അജിത് (23) ആണ് മരിച്ചത്. ബുധാനാഴ്‌ച വൈകിട്ട് ഏഴ് മണിയോടെ കഴക്കൂട്ടം മേനംകുളം നാലുമുക്കിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അജിത്തിന്‍റെ ദേഹത്ത് ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിത്തിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴക്കൂട്ടത്ത് വാഹനാപകടം; യുവാവ് മരിച്ചു - കഴക്കൂട്ടത്ത് വാഹനാപകടം
പുത്തൻതോപ്പ് ആനി ഹൗസിൽ ആന്‍റണിയുടെയും എവറൻസി യുടെയും മകൻ അജിത് (23) ആണ് മരിച്ചത്.

കഴക്കൂട്ടത്ത് വാഹനാപകടം; യുവാവ് മരിച്ചു