ETV Bharat / city

'രമേശ്‌ ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം, പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമം': മന്ത്രി ആർ. ബിന്ദു - KANNUR VC REAPPOINTMENT

കണ്ണൂർ വിസി പുനർ നിയമനക്കേസിൽ ലോകായുക്തയുടെ ക്ലീൻചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

രമേശ്‌ ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം  പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമം  രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി ആർ. ബിന്ദു  കണ്ണൂർ വി.സി പുനർ നിയമനം  ലോകായുക്ത വിധി  KANNUR VC REAPPOINTMENT  R BINDHU ON LOKAYUKTA VERDICT  KANNUR VC REAPPOINTMENT  R BINDHU AGAINST RAMESH CEHNNITHALA
'രമേശ്‌ ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം, പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമം': മന്ത്രി ആർ. ബിന്ദു
author img

By

Published : Feb 4, 2022, 1:47 PM IST

Updated : Feb 4, 2022, 1:57 PM IST

തിരുവനന്തപുരം: കണ്ണൂർ വി.സി പുനർ നിയമനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രമേശ്‌ ചെന്നിത്തലയ്ക്കും, മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. രമേശ്‌ ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗമാണെന്നും, പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമമാണെന്നും മന്ത്രി തുറന്നടിച്ചു. കണ്ണൂർ വിസി പുനർ നിയമനക്കേസിൽ ലോകായുക്തയുടെ ക്ലീൻചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷവും, മാധ്യമങ്ങളും ആരോപണ പരമ്പര തീർത്ത വിഷയമാണിത്. പലതവണ പ്രതികരിച്ചു. കാര്യങ്ങൾക്ക് ഇപ്പോൾ കൃത്യത വന്നെന്നും മന്ത്രി പറഞ്ഞു.

കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന പ്രവണത പ്രതിപക്ഷം അവസാനിപ്പിക്കണം. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കണമെന്നും ആർ ബിന്ദു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

'രമേശ്‌ ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം, പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമം'

ചെന്നിത്തല കേരളത്തിലെ പൊതു രാഷ്ട്രീയത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ആളാണ്. കാര്യങ്ങൾ പഠിക്കാതെ പ്രസ്‌താവന നടത്തുന്നത് ഭൂഷണമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിവാദങ്ങളുണ്ടാക്കി നിറഞ്ഞുനിൽക്കാനാണ് ചെന്നിത്തലയുടെ ശ്രമം.

അതേസമയം പ്രതിപക്ഷ നേതാവ് വി. ഡി സതീശന് സഹകരണ മനോഭാവമാണെന്നും അതിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരണം എന്ന ചുമതലയാണ് തനിക്കുള്ളത്. അത് നിർവഹിക്കാൻ തന്നെ അനുവദിക്കണം എന്നാണ് അഭ്യർഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങൾക്കും വിമർശനം

മാധ്യമങ്ങൾക്കെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. മാധ്യമങ്ങൾ ആർജവത്തോടെയുള്ള പ്രവർത്തനം കാഴ്‌ച വെക്കണം. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രസ് മീറ്റ് വിളിച്ചു. അതിന്‍റെ വിശദാംശങ്ങൾ വന്നിട്ടില്ല.

തനിക്കെതിരെ വന്ന വിമർശനങ്ങൾ ഇടതടവില്ലാതെ റിപ്പോർട്ട്‌ ചെയ്‌തു. എന്‍റെ ഭാഗത്തു നിന്ന് ഒരു വീഴ്‌ചയും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ ആക്രമണമല്ല മാധ്യമ രീതിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

READ MORE: സര്‍ക്കാരിന് ഇന്ന് നിര്‍ണായകം; മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ ഹർജികൾ ലോകായുക്തയില്‍

Last Updated : Feb 4, 2022, 1:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.