തിരുവനന്തപുരം: യാത്രാ പാസുകളുടെ ദുരുപയോഗം തടയാൻ കർശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അർഹതയില്ലാത്തവർ പാസുകൾ നൽകുന്നതും അനർഹമായി പാസ് സംഘടിപ്പിക്കുന്നതും പാസ് ദുരുപയോഗം ചെയ്ത് അതിർത്തി കടക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായെത്തുന്ന ലോറികളുടെ ഡ്രൈവർമാരെ അതാതു ജില്ലകളിൽ പ്രത്യേകം പാർപ്പിക്കും. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും മടങ്ങിപ്പോകുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കും. മണക്കാട് സ്വദേശി മാത്രമാണ് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ രോഗിയായി തുടരുന്നത്. ഇവർ കൂടി രോഗമുക്തയായാൽ കോർപ്പറേഷനെ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്ന് നീക്കും. അതേ സമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മന്ത്രി പറഞ്ഞു.