ETV Bharat / city

കെ.വി തോമസിന്‍റേത് അച്ചടക്ക ലംഘനം ; സെമിനാറിൽ പങ്കെടുത്താൽ കടുത്ത നടപടിയെന്ന്‌ കെ സുധാകരൻ - k sudhakaran against kv thomas on cpm party congress seminar

കെ.വി തോമസുമായി ഇനി ആശയവിനിമയം നടത്തില്ലെന്ന് കെ സുധാകരൻ

സെമിനാറിൽ പങ്കെടുത്താൽ കടുത്ത നടപടി; കെ.വി തോമസ് അച്ചടക്ക ലംഘനം നടത്തിയെന്ന്‌ കെ സുധാകരൻ
കെ.വി തോമസ് അച്ചടക്ക ലംഘനം നടത്തി; സെമിനാറിൽ പങ്കെടുത്താൽ കടുത്ത നടപടിയെന്ന്‌ കെ സുധാകരൻ
author img

By

Published : Apr 7, 2022, 3:29 PM IST

തിരുവനന്തപുരം : സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന കെവി തോമസിന്‍റെ നിലപാടിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. കെ.വി തോമസ് വാർത്താസമ്മേളനം നടത്തിയത് അച്ചടക്ക ലംഘനം തന്നെയെന്ന് കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വി തോമസ് അച്ചടക്ക ലംഘനം നടത്തി; സെമിനാറിൽ പങ്കെടുത്താൽ കടുത്ത നടപടിയെന്ന്‌ കെ സുധാകരൻ

ALSO READ: കോണ്‍ഗ്രസ് വിടില്ല: വിലക്ക് ലംഘിച്ച് കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്

കെപിസിസി നേതൃത്വത്തിനെതിരായ വിമർശനം അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ നടപടി ഉണ്ടാവും. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ സെമിനാറിൽ കെ.വി തോമസ് പങ്കെടുത്താൽ കടുത്ത നടപടി സ്വീകരിക്കും. എന്തുനടപടിയാണ് വേണ്ടതെന്ന് എഐസിസി നേതൃത്വവുമായി ആലോചിക്കുമെന്നും കെ.വി തോമസുമായി ഇനി ആശയവിനിമയം നടത്തില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.