ETV Bharat / city

കെ. ശ്രീകുമാര്‍ തിരുവനന്തപുരം മേയറായി ചുമതലയേറ്റു

ബി.ജെ.പി സ്ഥാനാർഥി എം.ആർ ഗോപനെ 35 നെതിരെ 42 വോട്ടുകൾക്ക് തോൽപ്പിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടത്

കെ. ശ്രീകുമാര്‍
author img

By

Published : Nov 12, 2019, 4:28 PM IST

തിരുവനന്തപുരം: കെ. ശ്രീകുമാർ തിരുവനന്തപുരം മേയറായി ചുമതലയേറ്റു. യു.ഡി.എഫ്. വിട്ടുനിന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എം.ആർ ഗോപനെ 35നെതിരെ 42 വോട്ടുകൾക്ക് തോൽപ്പിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. കൗൺസിലിന്‍റെ ശേഷിക്കുന്ന ഒരു വർഷം കോര്‍പ്പറേഷന്‍റെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് കെ. ശ്രീകുമാർ പറഞ്ഞു.

രാവിലെ പതിനൊന്നിനാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. നൂറംഗ കൗൺസിലിൽ 43 എൽ.ഡി.എഫ് അംഗങ്ങളാണ് ഉള്ളത്. ഇതിൽ മുൻമേയർ വി.കെ. പ്രശാന്ത് പ്രതിനിധീകരിച്ചിരുന്ന കഴക്കൂട്ടം വാർഡ് ഒഴിഞ്ഞു കിടക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പിൽ എൽ.ഡി.എഫ്-42, ബി.ജെ.പി-34, യു.ഡി.എഫ്-20 എന്ന നിലയിലായിരുന്നു ഫലം. ബി.ജെ.പിക്കും യു.ഡി.എഫിനും ലഭിച്ച ആകെ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചതിനേക്കാൾ കൂടുതലായതിനാൽ കുറഞ്ഞ വോട്ട് ലഭിച്ച യു.ഡി.എഫ് സ്ഥാനാർഥിയെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തി.

കെ. ശ്രീകുമാര്‍ തിരുവനന്തപുരം മേയറായി ചുമതലയേറ്റു

രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നതോടെ എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിലായി മത്സരം. ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ. ശ്രീകുമാർ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷനിലെ നൂറു വാർഡുകളിലും 100 ദിവസം കൊണ്ട് നടപ്പാക്കേണ്ട വികസനത്തിന് രൂപം നൽകുമെന്നും ചുമതലയേറ്റ ശേഷം മേയർ പറഞ്ഞു. മുൻ മേയർ വി. കെ. പ്രശാന്തിന്‍റെ നേതൃത്വത്തിൽ നടന്നു വന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് പ്രാധാന്യം നൽകും. നഗരത്തിന്‍റെ വികസനം മുൻ നിർത്തി എല്ലാ രാഷ്ട്രീയ കക്ഷികളെയും യോജിപ്പിച്ച് മുന്നോട്ടു പോകുമെന്നും ശ്രീകുമാര്‍ പറഞ്ഞു.

സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍, മുൻ മേയറും വട്ടിയൂർക്കാവ് എം.എൽ.എയുമായ വി.കെ പ്രശാന്ത് എന്നിവര്‍ കെ ശ്രീകുമാറിനെ അഭിനന്ദിച്ചു.

Intro:തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ മേയർ ആയി എൽ ഡി എഫിലെ കെ ശ്രീകുമാർ ചുമതലയേറ്റു. യു ഡി എഫ് വിട്ടുനിന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി എം ആർ ഗോപനെ 35 നെതിരെ 42 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. കൗൺസിലിന്റെ ശേഷിക്കുന്ന ഒരു വർഷം സമഗ്രവികസനമാണ് ലക്ഷ്യമെന്ന് കെ ശ്രീകുമാർ പറഞ്ഞു.

hold

രാവിലെ പതിനൊന്നിനാണ് തെരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചത്. ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ വരണാധികാരിയായിരുന്നു. നൂറംഗ കൗൺസിലിൽ 43 എൽ ഡി എഫ് അംഗങ്ങളാണ് ഉള്ളത്. ഇതിൽ മുൻ മേയർ വി കെ പ്രശാന്ത് പ്രതിനിധീകരിച്ചിരുന്ന കഴക്കൂട്ടം വാർഡ് ഒഴിഞ്ഞു കിടക്കുകയാണ്. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ എൽ ഡി എഫ് 42, ബി ജെ പി 34, യു ഡി എഫ് 20 എന്നിങ്ങനെയായിരുന്നു ഫലം. ബിജെപിക്കും യുഡിഎഫിനും ലഭിച്ച ആകെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചതിനേക്കാൾ കൂടുതലായതിനാൽ കുറഞ്ഞ വോട്ട് ലഭിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തി. രണ്ടാമത്തെ വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതോടെ എൽഡിഎഫും ബിജെപിയും തമ്മിലായി മത്സരം. 7 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടു.

കോർപ്പറേഷനിലെ നൂറു വാർഡുകളിലും 100 ദിവസം കൊണ്ട് നടപ്പാക്കേണ്ട വികസനത്തിന്
രൂപം നൽകുമെന്ന് മേയർ പറഞ്ഞു.

byte

മേയറായി ചുമതലയേറ്റ കെ ശ്രീകുമാറിനെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വി കെ പ്രശാന്ത് തുടങ്ങിയവർ അഭിനന്ദിച്ചു.

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.