ETV Bharat / city

'കെ റെയിലുമായി മുന്നോട്ട്'; പ്രതിഷേധത്തിന്‍റെ പേരിൽ സർവേ നടപടികൾ നിർത്തില്ലെന്ന് എംഡി

പ്രതിഷേധക്കാർ കല്ല് ഇളക്കി മാറ്റിയ സ്ഥലങ്ങളിൽ വീണ്ടും കല്ലിടുമെന്ന് കെ റെയില്‍ എംഡി വി അജിത് കുമാർ

കെ റെയില്‍ കല്ലിടല്‍ പ്രതിഷേധം  കല്ലിടല്‍ പ്രതിഷേധം കെ റെയില്‍ എംഡി വി അജിത് കുമാർ  കെ റെയില്‍ സർവേ നടപടികള്‍ അജിത് കുമാര്‍  സാമൂഹികാഘാത പഠനം കല്ലിടല്‍ കെ റെയില്‍ എംഡി  കെ റെയിലിനെതിരെ പ്രതിഷേധം  k rail protest latest  k rail md on k rail protest  protest against laying survey stones  ajith kumar on k rail protest  protest against k rail survey
'കെ റെയിലുമായി മുന്നോട്ട്'; പ്രതിഷേധത്തിന്‍റെ പേരിൽ സർവേ നടപടികൾ നിർത്തിവയ്ക്കില്ലെന്ന് കെ റെയിൽ എംഡി
author img

By

Published : Mar 21, 2022, 4:08 PM IST

തിരുവനന്തപുരം : കെ റെയിൽ പദ്ധതിയുടെ കല്ലിടലുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധത്തിന്‍റെ പേരിൽ സർവേ നടപടികൾ നിർത്തിവയ്ക്കില്ലെന്നും കേരള റെയിൽ ഡെവലപ്മെൻ്റ് കോർപറേഷൻ എംഡി വി അജിത് കുമാർ. പ്രതിഷേധക്കാർ കല്ല് ഇളക്കി മാറ്റിയ സ്ഥലങ്ങളിൽ വീണ്ടും കല്ലിടും. സാമൂഹികാഘാത പഠനത്തിന് കല്ലിടൽ നിർബന്ധമാണ്. എല്ലാ പദ്ധതിയ്ക്കും കല്ലിടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് മാസത്തിനകം കല്ലിടലും മൂന്ന് മാസത്തിനകം പാരിസ്ഥിതികാഘാത പഠനവും പൂർത്തിയാക്കും. പദ്ധതി നടത്തിപ്പ് കാലാവധി നീളുന്നതിനനുസരിച്ച് ചിലവും വർധിയ്ക്കും. ഹൈക്കോടതി വിധി ഉള്ളതിനാലാണ് കല്ലിടുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ 5 മീറ്റർ ബഫർ സോണായിരിക്കും. നിർമാണം അനുവദിയ്ക്കില്ല. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായുള്ള പ്രവർത്തികള്‍ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ ഭൂമി ഏറ്റെടുക്കൂ. നഷ്‌ടപരിഹാരം കൊടുത്ത ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും അദ്ദേഹം വിശദീകരിച്ചു.

കെ റെയില്‍ എംഡി വി അജിത് കുമാർ മാധ്യമങ്ങളോട്

Also read: സർവേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു; നട്ടാശേരിയിൽ സംഘർഷാവസ്ഥ

വിദഗ്‌ധ കമ്മിറ്റി പഠിച്ച് അംഗീകാരം നൽകിയാലേ തുടർ നടപടികള്‍ ഉണ്ടാവൂ. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ദോഷമായി ബാധിയ്ക്കുന്നവരെ കണ്ടെത്തിയാൽ മാത്രമേ ഭാവി നടപടികൾ പൂർത്തിയാക്കാനാകൂ. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് പ്രാഥമിക പരിശോധന മാത്രമാണ്. സർക്കാർ റവന്യൂ വകുപ്പ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. 6/1 നോട്ടിഫിക്കേഷൻ്റെ ഭാഗമായാണ് ഇപ്പോൾ കല്ലിടുന്നത്. ബാധിയ്ക്കുന്നവരുടെ അഭിപ്രായങ്ങൾ കേട്ട് റിപ്പോർട്ട് തയ്യാറാക്കും. സാമൂഹിക പ്രത്യാഘാതം ഏറ്റവും കുറഞ്ഞ നിലയിലാവും നിർമാണമെന്നും കെ റെയിൽ എം.ഡി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.