ETV Bharat / city

എ.കെ.ജി സെന്‍റർ ആക്രമണം സ്വർണക്കടത്ത് ആരോപണത്തിന് മറപിടിക്കാൻ നടത്തിയത്: കെ. മുരളീധരൻ - പിണറായി വിജയൻ

എ.കെ.ജി സെന്‍റർ ആക്രമണത്തിൽ എൽഡിഎഫ് കൺവീനർ എന്തടിസ്ഥാനത്തിലാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രസ്‌താവന ജയരാജൻ പിൻവലിക്കണമെന്നും ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

k muralidharan  കെ മുരളീധരൻ  K Muralidharan against Pinarayi Vijayan  K Muralidharan against Pinarayi Vijayan in Gold smuggling case  മുഖ്യമന്ത്രി പിണറായി വിജയൻ  Pinarayi Vijayan  പിണറായി വിജയൻ  സ്വർണക്കടത്ത് കേസ്
എ.കെ.ജി സെന്‍റർ ആക്രമണം സ്വർണക്കടത്ത് ആരോപണത്തിന് മറപിടിക്കാൻ നടത്തിയത്: കെ. മുരളീധരൻ
author img

By

Published : Jul 13, 2022, 4:42 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സത്യം പുറത്തുവരുന്നത് വരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്ത് തന്നെയാണെന്ന് കെ. മുരളീധരൻ എംപി. സ്വന്തം പാർട്ടി ഓഫിസ് സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. എ.കെ.ജി സെന്‍റർ ആക്രമണത്തിൽ ബോംബാണോ പടക്കമാണോ എന്ന് ആദ്യം വ്യക്തത വരുത്തണമെന്നും മുരളീധരൻ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കെ. മുരളീധരൻ എം.പി മാധ്യമങ്ങളോട്

എ.കെ.ജി സെന്‍റർ ആക്രമണത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തിയതെന്ന് വ്യക്തമാക്കണം. കേസിൽ പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിന് എതിരായ പ്രസ്‌താവന ജയരാജൻ പിൻവലിക്കണമെന്നും ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് ആരോപണത്തിന് മറ പിടിക്കാൻ നടത്തിയതാണ് ആക്രമണം, എന്നാല്‍ ആദ്യ ദിവസം തന്നെ അത് ചീറ്റിപ്പോയി. 2018 ഒക്‌ടോബറിൽ സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ആർഎസ്‌എസ് ആണെന്ന് സാഹചര്യ തെളിവുകളുണ്ട്. എന്നാൽ ക്രൈംബ്രാഞ്ച് കേസ് ഇപ്പോൾ എഴുതി തള്ളാൻ പോകുന്നു. സ്വന്തം പാർട്ടി ഓഫിസ് സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഇങ്ങനെയുള്ള ആളാണോ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പോകുന്നത്.

പല കാര്യങ്ങളിലും ബിജെപിയെ ബൂസ്റ്റ് അപ്പ് ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കെ.കെ. രമ എംഎൽഎക്ക് എതിരെയാണ് ഇപ്പോൾ സിപിഎം തിരിഞ്ഞിരിക്കുന്നത്. വനിത എംഎൽഎയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. എന്നിട്ടും സാംസ്‌കാരിക നായകർ മിണ്ടുന്നില്ല. വില കുറഞ്ഞ ഏർപ്പാട് സിപിഎം നിർത്തണം. രമയെ യുഡിഎഫ് പിന്തുണയ്‌ക്കുന്നു. ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സിപിഎമ്മിന് ഇതിൽ അസ്വസ്ഥത ഉണ്ടായി.

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ സമരത്തിൽ നിന്ന് മാറി നിന്നിട്ടില്ല. സഭ സമ്മേളനം കഴിഞ്ഞാൽ പ്രക്ഷോഭം തുടരും. മടിയിൽ കനമില്ലെന്ന ബോർഡ് എഴുതിവച്ചിട്ട് കാര്യമില്ല. മുഖ്യമന്ത്രി സിബിഐ അന്വേഷണം ഭയക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം.

കേരളത്തിൽ ഏതൊക്കെ കേന്ദ്ര മന്ത്രി വന്നാലും എന്തൊക്കെ പ്രഭാഷണം നടത്തിയാലും ബിജെപി കേരളത്തിൽ നിലം തൊടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന്‍റെ കേരള സന്ദർശനത്തെ മുൻനിർത്തിയായിരുന്നു മുരളീധരന്‍റെ പ്രതികരണം. കേന്ദ്രമന്ത്രി തലസ്ഥാനത്ത് എത്തിയതിൽ ഇത്ര ഗൗരവം കൊടുക്കേണ്ട കാര്യമില്ല. കെ.സുരേന്ദ്രനും വി.മുരളീധരനും ഉള്ളടുത്തോളം കാലം ബിജെപി കേരളത്തിൽ ഗതിപിടിക്കില്ല.

കെപിസിസി പുനഃസംഘടന ഏത് തരത്തിൽ നടത്തിയാലും തൃപ്‌തികരമാകില്ല. പാർട്ടി തെരഞ്ഞെടുപ്പ് മാത്രമാണ് ഏക പരിഹാരം. താഴെ തട്ടിലുള്ള പ്രവർത്തകരെ ഉൾക്കൊള്ളണമെങ്കിൽ തെരഞ്ഞെടുപ്പ് വേണം. നോമിനേഷൻ സംബന്ധിച്ച് തർക്കമുണ്ട്. നല്ല മെഷനറിയുടെ അഭാവം കോൺഗ്രസിനുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.