ETV Bharat / city

ഭരണപക്ഷ എം.എല്‍.എമാരെ നിരീക്ഷണത്തിലാക്കാത്തത് എന്തുകൊണ്ടെന്ന് കെ.മുരളീധരന്‍ എം.പി

യു.ഡി.എഫ് നേതാക്കളെ മനപൂര്‍വം കൊവിഡ് നിരീക്ഷണത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും കെ. മുരളീധരന്‍ എം.പി

കെ.മുരളീധരന്‍ എം.പി സര്‍ക്കാരിനെതിരെ  മന്ത്രി എ.സി.മൊയ്തീന്‍ കൊവിഡ് നിരീക്ഷണം  സി.പി.എം സൈബര്‍ ആക്രമണം  k muraleedharan mp against cpm  congress against ldf government kerala  covid quarantine news of congress mp,mla
കെ.മുരളീധരന്‍ എം.പി
author img

By

Published : May 17, 2020, 8:33 AM IST

Updated : May 18, 2020, 4:36 PM IST

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രംഗത്ത് വരുന്ന യു.ഡി.എഫ് എം.എല്‍.എമാരേയും എം.പിമാരേയും മനപൂര്‍വം നിരീക്ഷണത്തിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമെന്ന് കെ.മുരളീധരന്‍ എം.പി. രോഗികളുള്ള പൊതു ചടങ്ങുകള്‍ക്കെത്തിയ മന്ത്രി എ.സി.മൊയ്തീനെയും വി.എസ് സുനില്‍കുമാറിനെയും ഏതാനും ഭരണ പക്ഷ എം.എല്‍.എമാരെയും ക്വാറന്‍റൈനില്‍ വിടാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വാളയാറില്‍ ജനങ്ങള്‍ വിളിച്ചതുകൊണ്ടാണ് ജനപ്രതിനിധികള്‍ അവിടെ പോയതെന്നും അതവരുടെ ഉത്തരവാദിത്തമാണെന്നും ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ മുരളീധരന്‍ പറഞ്ഞു.

യു.ഡി.എഫ് നേതാക്കളെ സര്‍ക്കാര്‍ മനപൂര്‍വം നിരീക്ഷണത്തിലാക്കാനുള്ള ശ്രമം നടക്കുന്നതായി

കേരളത്തിലുള്ളവരുടെ കൊവിഡ് മാത്രം ചികിത്സിച്ചു ഭേദമാക്കിയാല്‍ മതിയെന്നും സംസ്ഥാനത്തിനു പുറത്തുള്ളവര്‍ ഇങ്ങോട്ട് വരേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. പ്രവാസി മലയാളികളെ മരണത്തിന്‍റെ വ്യാപാരികളെന്ന് സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ വിമര്‍ശിക്കുന്നതിനു പിന്നില്‍ ഇതാണ്. സര്‍ക്കാരിന്‍റെ പാളിച്ചകള്‍ യു.ഡി.എഫ് ഇനിയും ചൂണ്ടിക്കാട്ടും. സി.പി.എം സൈബര്‍ ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കും. സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യു.ഡി.എഫ് ഭയക്കുന്നില്ലെന്നും സര്‍ക്കാരിന്‍റെ നാല് വര്‍ഷത്തെ ഭരണ പരാജയം ചൂണ്ടിക്കാട്ടി വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : May 18, 2020, 4:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.