ETV Bharat / city

'എ ഗ്രൂപ്പ് രഹസ്യയോഗം ചേർന്നിട്ടില്ല'; നിഷേധിച്ച് കെ ബാബു - Thrippunithura Results

നേതൃമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ താൻ ആളല്ലെന്ന് കെ. ബാബു.

k babu on congres A group meet  congres A group meet  k babu latest news  കേരള തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  കോണ്‍ഗ്രസ് എ ഗ്രൂപ്പ്  കെ ബാബു
എ ഗ്രൂപ്പ് രഹസ്യയോഗം ചേർന്നിട്ടില്ലെന്ന് കെ ബാബു
author img

By

Published : May 5, 2021, 5:59 PM IST

Updated : May 5, 2021, 6:14 PM IST

തിരുവനന്തപുരം: കവടിയാറിൽ എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നെന്ന വാർത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും നിയുക്ത എംഎല്‍എയുമായ കെ. ബാബു. മുതിര്‍ന്ന നേതാവ് ആര്യാടൻ മുഹമ്മദിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അദ്ദേഹത്തെ കാണാൻ പോയതാണ്.നേതൃമാറ്റം തിടുക്കപ്പെട്ട് വേണോ വേണ്ടയോ എന്നത് പാർട്ടി നേതാക്കളും ഹൈക്കമാൻഡുമാണ് തീരുമാനിക്കേണ്ടത്. അത് പറയാൻ താൻ ആളല്ല. താന്‍ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണെന്നും ബാബു പ്രതികരിച്ചു.

ഗ്രൂപ്പ് യോഗം; വാർത്തകള്‍ നിഷേധിച്ച് കെ.ബാബു

കൂടുതല്‍ വായനയ്‌ക്ക്: തെരഞ്ഞെടുപ്പ് തോൽവി; തിരുവനന്തപുരത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്‍റെ രഹസ്യയോഗം

അതേസമയം തൃപ്പൂണിത്തുറയിലെ തോൽവിയിൽ സിപിഎം കോടതിയിൽ പോകട്ടെയെന്നും ബാബു പറഞ്ഞു. മണ്ഡലത്തിലേത് പൊരുതി നേടിയ വിജയമാണ്. അതിനെ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചാൽ നടക്കില്ല. എം. സ്വരാജ് മുഖ്യമന്ത്രിയുടെ പൊന്നുംകുടമാണ്. ആ പൊന്നും കുടം പൊട്ടി തകർന്നതിലുള്ള ജാള്യതയാണ് പിണറായിക്കെന്നും കെ ബാബു പറഞ്ഞു.

Last Updated : May 5, 2021, 6:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.