തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെയും കേരള കോൺഗ്രസിന്‍റെയും വിപ്പ് ലംഘിച്ച റോഷി അഗസ്റ്റിനും എൻ. ജയരാജും നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമെന്ന് ജോസഫ് വിഭാഗം. ഇരുവരും നടത്തിയത് പാർട്ടി വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനവുമാണ്. മുന്നണിയോട് വലിയ വഞ്ചനയാണ് ഇവർ കാണിച്ചത്. ഇരുവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. പാർട്ടിയും യുഡിഎഫും ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും ജോസഫ് വിഭാഗം അറിയിച്ചു.
വിപ്പ് ലംഘിച്ചത് ഗുരുതര അച്ചടക്ക പ്രശ്നമെന്ന് ജോസഫ് വിഭാഗം
പാർട്ടിയും യുഡിഎഫും ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും ജോസഫ് വിഭാഗം അറിയിച്ചു.