ETV Bharat / city

ജ്വല്ലറികളില്‍ തിരക്കേറുന്നു - jewelleries open with precautions

കടയ്ക്കുള്ളിലെ തിരക്ക് നിയന്ത്രിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഒരുസമയം നിശ്ചിത എണ്ണം ഉപഭോക്താക്കൾക്കു മാത്രമെ പ്രവേശനമുള്ളു.

jewelleries open with precautions  ജ്വല്ലറികള്‍ തുറന്നു
ജ്വല്ലറികളില്‍ തിരക്കേറുന്നു
author img

By

Published : May 27, 2020, 2:51 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ജ്വല്ലറികളില്‍ തിരക്കേറി. സാമൂഹ്യ അകലം ഉറപ്പുവരുത്തിയാണ് ജ്വല്ലറിയുടെ പ്രവർത്തനം. കടയ്ക്കുള്ളിലെ തിരക്കു നിയന്ത്രിക്കാനും നടപടിയെടുത്തിട്ടുണ്ട്.

ജ്വല്ലറികളില്‍ തിരക്കേറുന്നു

ഒരുസമയം നിശ്ചിത എണ്ണം ഉപഭോക്താക്കൾക്കു മാത്രമാണ് പ്രവേശനം. കുടുംബമായി സ്വർണം വാങ്ങാനെത്തുന്നവരിൽ ഒന്നോ രണ്ടോ പേരെ മാത്രം കടത്തിവിടും. മറ്റുള്ളവർക്ക് പാർക്കിങ്ങിലോ കടയുടെ മുന്നിൽ തന്നെയോ ഇരിപ്പിടം സജ്ജമാക്കും. മുൻകൂട്ടി സമയം അറിയിച്ചും ടോക്കൺ എടുത്തും വരാൻ സൗകര്യം ഒരുക്കും. കടയ്ക്കുള്ളിൽ ഉപഭോക്താക്കൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. ജീവനക്കാരും ഉപഭോക്താക്കളും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതായും ഉറപ്പുവരുത്തുന്നു.

ഇത്തരത്തില്‍ കർശന മുൻ കരുതലുകളോടെയാണ് ഇപ്പോൾ പ്രമുഖ ജ്വല്ലറികളുടെ പ്രവർത്തനം. അതേസമയം വ്യാപാരത്തിൽ 40 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തുന്നത്. സ്വർണ വില കൂടിയതിനാൽ വിൽക്കാനെത്തുന്നവരാണ് ഏറെയുമെന്നാണ് വ്യാപാരികൾ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.