ETV Bharat / city

'ഇടതുപക്ഷത്തിന് ദേശീയ ബദൽ അസാധ്യം' ; ബിനോയ് വിശ്വത്തെ പിന്തുണച്ച് ജനയുഗം മുഖപ്രസംഗം - ഇടതുപക്ഷ ബദൽ

കോൺഗ്രസ് തകർന്നാൽ ദേശീയ തലത്തിൽ ബിജെപിക്കെതിരായി ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പരാമർശം

Janayugam Editorial with support for Binoy Viswam  binoy viswam on congress  ബിനോയ് വിശ്വത്തെ പിന്തുണച്ച് ജനയുഗം മുഖപ്രസംഗം  ഇടതുപക്ഷ ബദൽ  ഇടതുപക്ഷത്തിന് ദേശീയ ബദലാകാൻ സാധിക്കില്ലെന്ന് ബിനോയ് വിശ്വം
ഇടതുപക്ഷത്തിന് ദേശിയ ബദൽ അസാധ്യം; ബിനോയ് വിശ്വത്തെ പിന്തുണച്ച് ജനയുഗം മുഖപ്രസംഗം
author img

By

Published : Jan 4, 2022, 9:31 AM IST

തിരുവനന്തപുരം : കോൺഗ്രസ് തകർന്നാൽ ദേശീയ തലത്തിൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കെൽപ്പില്ലെന്ന സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിൻ്റെ പരാമർശത്തിന് ഉറച്ച പിന്തുണയുമായി പാർട്ടി മുഖപത്രം. കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ അവലംബിക്കേണ്ട നിലപാട് സംബന്ധിച്ച ബിനോയ് വിശ്വത്തിൻ്റെ വിമർശനാത്മകമായ പരാമർശം സിപിഐയുടെ സുചിന്തിതമായ കാഴ്‌ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് ജനയുഗത്തിൻ്റെ മുഖപ്രസംഗം വ്യക്തമാക്കുന്നത്.

കോൺഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെയെങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനമുള്ള മതനിരപേക്ഷ-ജനാധിപത്യ പ്രസ്ഥാനമാണ്. അതിനാൽ ബിജെപിക്കെതിരായ മതനിരപേക്ഷ ജനാധിപത്യ ബദലിൽ കോൺഗ്രസ് അനിവാര്യ ഘടകമാണെന്നും സിപിഐ മുഖപത്രം വ്യക്തമാക്കുന്നു.

ALSO READ: ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണ ഘോഷയാത്ര നടത്തും : ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ഒരു ബദൽ സംവിധാനത്തിൻ്റെ സാമ്പത്തിക നയ പരിപാടികളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമല്ല, കോൺഗ്രസിലെ തന്നെ ഗണ്യമായ ഒരു വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായവും വിമർശനവുമുണ്ട്. എന്നാൽ ഇന്ന് രാജ്യം നേരിടുന്ന മുഖ്യ വെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലനിൽപ്പും സംരക്ഷണവും തന്നെയാണ്.

അവിടെയാണ് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിലുള്ള പ്രസക്തിയെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. പി ടി തോമസ് അനുസ്‌മരണചടങ്ങിലെ ബിനോയ് വിശ്വത്തിൻ്റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ അടക്കം സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിൽ വ്യക്തത വരുത്തുന്നതെന്ന ആമുഖത്തോടെ മുഖപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.