തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് പുറത്തായതിന് പിന്നാലെ ഐ.ടി സെക്രട്ടറി എം . ശിവശങ്കർ അവധിക്ക് അപേക്ഷ നൽകി. ആറു മാസത്തേക്കാണ് അവധി അപേക്ഷ നൽകിയത്. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സ്വപ്‌ന സുരേഷിന് ഐ.ടി. വകുപ്പിൽ നിയമനം നൽകിയതില്‍ ശിവശങ്കറിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു.
കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ ശിവശങ്കറിനെയും കസ്റ്റംസ് ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. വിവാദങ്ങളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുമായും ചർച്ച നടത്തി. അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് എം. ശിവശങ്കർ അവധി അപേക്ഷ നൽകിയത്.